Tag: happy birthday Malappuram

ഹാപ്പി ബർത്ത് ഡേ മലപ്പുറം; ജില്ലക്ക് ഇന്ന് 54-ാം പിറന്നാൾ
Local

ഹാപ്പി ബർത്ത് ഡേ മലപ്പുറം; ജില്ലക്ക് ഇന്ന് 54-ാം പിറന്നാൾ

Perinthalmanna RadioDate: 16-06-2023മലപ്പുറം: ജില്ലക്ക് വെള്ളിയാഴ്ച 54-ാം പിറന്നാൾ ആഘോഷം. 1969 ജൂൺ 16നാണ് ജില്ല രൂപവത്കരിച്ചത്. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചാണ് ജില്ല 54ൽ എത്തി നിൽക്കുന്നത്. മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന മലബാർ കേരളപ്പിറവിക്ക് ശേഷം കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോട് ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനിയും പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്താണ് 1969 ജൂൺ 16ന് ജില്ല രൂപവത്കരിച്ചത്. ജില്ലയുടെ സിരാ കേന്ദ്രമായി മലപ്പുറം മുണ്ടുപറമ്പിൽ സ്ഥലം കണ്ടെത്തി കെട്ടിടം പണി ത് പ്രവർത്തനം ആരംഭിച്ചു. ഇന്നത്തെ സിവിൽ സ്റ്റേഷൻ നിൽക്കുന്ന കെട്ടിടത്തിൽ അന്ന് കരസേനയുടെ ക്യാമ്പ് പ്രവർത്തിക്കുകയായിരുന്നു.തിരുവ...