ഹരിതകർമ സേനയ്ക്ക് ഇൻഷുറൻസ് കാർഡും സ്മാർട്ട് ഫോണുകളും വിതരണം ചെയതു
Perinthalmanna RadioDate: 17-06-2023പെരിന്തൽമണ്ണ: നഗരസഭയിലെ മാലിന്യ സംസ്കരണ ശുചിത്വ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളായ ഹരിത കർമ്മ സേനയ്ക്ക് ആരോഗ്യ ഇൻഷൂറൻസ് കർഡുകളുടെയും ഹരിതമിത്രം ആപ്പ് വഴി മാലിന്യ ശേഖരണം ത്വരിതപെടുത്തുന്നതിനായി മൊബൈൽ ഫോണുകളുടെയും വിതരണം നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന നഗരസഭ തല കൺസോർഷ്യം പ്രസിഡണ്ട് ഉഷാ ദേവിയുടെ അധ്യക്ഷതയിൽ നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ 66 ഹരിത കർമ്മ സേന പ്രവർത്തകർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇൻഷ്വറൻസ് കാർഡ് കൈമാറിയത്. നഗരസഭയിലെ വാതിൽപ്പടി മാലിന്യ ശേഖരണത്തിനായി ആരംഭിച്ച ഹരിത മിത്രം ആപ്പ് പ്രവർത്തിപ്പിക്കുന്നതിനായി മുഴുവൻ പ്രവർത്തകരെയും സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് കുടുംബശ്രീ കമ്മ്യൂണിറ്റി എൻ്റർപ്രൈസ് ഫണ്ട് വിനിയോഗിച്ച് സ്മാർട്ട് ഫോണില്ലാത്ത 20 പേർക്ക് കൂടി മൊബൈൽ ഫോൺ ലഭ്യമാക്കിയത്. കൂടാതെ, ഹരിത...


