Tag: Health Card For Hotel Workers

ഹെൽത്ത് കാർഡില്ലെങ്കിൽ പിടിവീഴും;  കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala

ഹെൽത്ത് കാർഡില്ലെങ്കിൽ പിടിവീഴും;  കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Perinthalmanna RadioDate: 26-05-2023സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉള്‍പ്പെടെയറിയാന്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടന്നു വരികയാണ്. ഇതുകൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ 101 സ്ഥാപനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരേയും പാഴ്‌സലില്‍ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കര്‍ പതിക്കാത്തവ...
എത്ര പേർ ഹെൽത്ത് കാർഡെടുത്തു; ജില്ലയില്‍ കൃത്യമായി കണക്കില്ല!
Local

എത്ര പേർ ഹെൽത്ത് കാർഡെടുത്തു; ജില്ലയില്‍ കൃത്യമായി കണക്കില്ല!

Perinthalmanna RadioDate: 16-04-2023മലപ്പുറം: ഹോട്ടൽ, ബേക്കറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയെങ്കി ലും ജില്ലയിൽ ഭൂരിപക്ഷം പേരുടെയും കൈവശം കാർഡില്ല. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരാണ് ഹെൽത്ത് കാർഡ് എടുക്കേണ്ടത്. ഇല്ലാത്തവർക്ക് എതിരെ നോട്ടിസ് നൽകി പിഴ ഈടാക്കാനാണ് നിർദേശം. ജില്ലയിൽ ഇതിനകം എത്രപേർ ഹെൽത്ത് കാർഡ് എടുത്തെന്നും എത്രപേർ എടുക്കാൻ ഉണ്ടെന്നുമുള്ള കണക്കുകൾ ആരോഗ്യ വകുപ്പിന്റെയോ ഭക്ഷ്യസുരക്ഷ വകുപ്പിന്റെയോ കൈവശമില്ല.പരിശോധന എന്തൊക്കെഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ശാരീരിക പരിശോധനയും രക്തം, കാഴ്ച, ത്വക്ക്, നഖങ്ങൾ എന്നിവയുടെയും പരിശോധന നടത്തും. ടൈഫോയ്ഡ്, മ...
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം
Local

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം

Perinthalmanna RadioDate: 29-03-2023സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം.ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ശനിയാഴ്ച മുതൽ നടപടി സ്വീകരിക്കും. എല്ലാ രജിസ്‌ട്രേഡ്‌ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കാം. രജിസ്‌ട്രേഡ്‌ മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം.ഡോക്ടറുടെ നിര്‍ദേശപ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പ...
ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
Kerala

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

Perinthalmanna RadioDate: 01-03-2023സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റൊറന്‍റ്, ബേക്കറി ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഒരു മാസം കൂടിയാണ് സമയം നൽകിയിരിക്കുന്നത്. കാർഡ് എടുക്കാൻ സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് ഇന്ന് വീണ്ടും നീട്ടി നൽകിയത്.ഇത് മൂന്നാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഫെബ്രുവരി ഒന്നിന് മുമ്പ് ഹെൽത്ത് കാർഡ് എടുക്കണമെന്നായിരുന്നു ആദ്യ നിർദേശം. പിന്നീട് ഫെബ്രുവരി 28വരെ നീട്ടി. ഹോട്ടൽ ആൻഡ് റെസ്റ്റൊറന്‍റ് അസോസിയേഷനിലെ നിരവധി ജീവനക്കാർ ഇനിയും കാർഡ് എടുക്കാൻ ഉണ്ടെന്നതിനാലാണ് ഇപ്പോൾ വീണ്ടും സമയപരിധി നീട്ടിയത്.സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വ്യാപകമാതോടെയാണ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള സർട്ടിഫിക്കറ്റാണ് വേ...
സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
Local

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

Perinthalmanna RadioDate: 28-02-2023സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. നാളെ മുതൽ കർശന പരിശോധന ഉണ്ടാകും. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി രണ്ടു തവണ സമയം നീട്ടിനൽകിയിരുന്നു.സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, ...
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച സാവകാശം
Kerala

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്ച സാവകാശം

Perinthalmanna RadioDate: 31-01-2023ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്ക് എതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.ഫെബ്രുവരി ഒന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15നകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാൻ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന...
ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
Local

ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 31-01-2023സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയ ശേഷമേ തുറക്കാൻ അനുമതി നൽകൂ. ഇതിന്  ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ അനുമതിയും വേണം.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഭക്ഷ്യ വിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോൽപന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ 5 ലക്ഷത്തോളം ജീവനക്കാർ ഉണ്ടെന്നാണു ഭക്ഷ്യ സുരക്ഷാ കമ്മിഷണറേ...
ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും ബോധവൽകരണ സെമിനാറും സംഘടിപ്പിച്ചു
Local

ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും ബോധവൽകരണ സെമിനാറും സംഘടിപ്പിച്ചു

Perinthalmanna RadioDate: 30-01-2023പെരിന്തൽമണ്ണ: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റിന്റെ നേതൃത്ത്വത്തിൽ ഹോട്ടൽ ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും ബോധവൽകരണ സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ ഫെബ്രുവരി മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിന് മുന്നോടിയായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പെരിന്തൽമണ്ണ ആര്യാസ് ഹോട്ടലിലും പട്ടിക്കാട് ബ്രദേഴ്സ് ഹോട്ടലിലും വെച്ച് നടന്ന ക്യാമ്പിൽ അഞ്ഞൂറോളം തൊഴിലാളികളെ രക്ത പരിശോധനകൾ ഉൾപ്പടെ വിവിധ പരിശോധനകൾക്ക് വിധേയരാക്കി. പ്രസിഡന്റ് കെ.ടി.അബ്ബാസ്, സെക്രട്ടറി എം.ബാലകൃഷ്ണൻ , ട്രഷറർ അബ്ദു റഹിമാൻ പാതാരി, മുഹ്സിൻ അലി ഒ.പി , സുധീർ ബാബു , സി.അഷ്റഫ് സുരേഷ് അച്ചു എന്നിവർ നേതൃത്ത്വം നൽകി. തൊഴിലാളികൾക്കായി നടത്തിയ ബോധവൽകരണ സെമിനാർ നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ ഓഫീസർ മിനു റേച്ചൽ വർഗീസ് , നഗരസ...