സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലും മുൻകരുതൽ
Perinthalmanna RadioDate: 13-01-2023മലപ്പുറം: സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ കോഴിഫാമുകൾക്ക് ജാഗ്രതാ നിർദേശവുമായി മൃഗസംരക്ഷണവകുപ്പ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും തിരുവനന്തപുരത്തെ അഴൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട്ടെ സാമ്പിളിൽ തീവ്രവ്യാപനശേഷിയുള്ള എച്ച് 5 എൻ 1 വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിഫാമുകൾക്ക് ശുചിത്വത്തിന്റെയും രോഗലക്ഷണങ്ങളുടെ കാര്യത്തിലുമാണ് ജാഗ്രതാ നിർദേശം നൽകിയത്. ജില്ലയിലെ വെറ്ററിനറി ഡോക്ടർമാർക്ക് മൃഗസംരക്ഷണ വകുപ്പ് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. നിലവിൽ മലപ്പുറത്ത് കേസുകളില്ലെന്നും അനാവശ്യ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് പറഞ്ഞു.അയൽ ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്ത...

