കനത്തചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും വേനൽമഴ
Perinthalmanna RadioDate: 25-04-2023പെരിന്തൽമണ്ണ: കനത്ത ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും മഴ എത്തി. ഉച്ചയ്ക്ക് ശേഷം ആകാശം മേഘാവൃതമായിരുന്നു. വലിയ ശബ്ദത്തോടു കൂടി ഇടിയോടും മിന്നലോടും കാറ്റോടും കൂടിയാണ് മഴ പെയ്തത്. പെരിന്തൽമണ്ണ ടൗണിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഏകദേശം നാലരയ്ക്ക് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.ഇന്നു മുതല്‍ ജില്ലയില്‍ വൈകുന്നേരങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ചാറ്റൽമഴ ലഭിച്ചെങ്കിലും ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് വേനൽ മഴ എത്തിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------...