അരുണാചൽ ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും
Perinthalmanna RadioDate:21-10-2022കാസർകോട്: അരുണാചൽ പ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴേക്ക മുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ.വി അശ്വിൻ ആണ് മരിച്ചത്. ദുരന്ത വിവരം സൈനിക ഉദ്യോഗസ്ഥർ ഇന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.നാലുവർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു അശ്വിൻ. ഒരുമാസം മുൻപാണ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്.അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിങ്ങിങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഈ മാസം ആദ്യം അരുണാചലിലെ തവാങ്ങിലും ഹെലികോപ്റ്റർ അപകടമുണ്ടായിരുന്നു. ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് മരിച്ചു. 2010 മുതൽ അരുണാചൽ പ്രദേശിൽ മാത്രം ആറ് ഹെലികോപ്റ്റർ അപകടങ്ങളിലായി 40 പേരാണ് കൊല്ലപ്പെട്ടത്.---------------------------------------------®Perinthalmanna Radioവാർത്ത...