ജില്ലയിൽ ഇത്തവണയും ഹൈസ്കൂൾ അധ്യാപകനിയമനം വൈകിയേക്കും
Perinthalmanna RadioDate: 07-05-2023മലപ്പുറം: ജില്ലയിൽ ഇത്തവണയും ഹൈസ്കൂൾ അധ്യാപകനിയമനം വൈകിയേക്കും. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുള്ള അഭിമുഖത്തിന്റെ തീയതി വൈകുന്നതിനാൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ കാലതാമസം നേരിടും. അടുത്ത അധ്യയനവർഷാരംഭത്തോടെ അധ്യാപകനിയമനം നടത്തണമെങ്കിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം.എന്നാൽ പി.എസ്.സി.യുടെ മേയ് മാസത്തെ പരീക്ഷാ കലണ്ടറിലും ജില്ല ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ റാങ്ക് പട്ടിക ഇനിയും വൈകുമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.വിവിധ വിഷയങ്ങളിലായി ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്- 205. വേറെയും ഒഴിവുകളുണ്ടെന്നാണ് വിവരം.പരീക്ഷാ കലണ്ടർ പ്രകാരം ഇടുക്കി, കോഴിക്കോട് ജില്ലകളിൽ മേയിൽ അഭിമുഖം തുടങ്ങും. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ജൂണിലും. ആദ്യം അഭിമുഖം പൂർത്തിയാക്കുന...

