ഹയർ സെക്കൻഡറിയിൽ വ്യവസ്ഥ കർശനമാക്കണമെന്ന് വിദഗ്ധസമിതി; ഒരു ക്ലാസിൽ പരമാവധി 50 കുട്ടികൾ മതി
Perinthalmanna RadioDate: 10-04-2023ഹയർ സെക്കൻഡറിയിൽ ഒരു ക്ലാസിൽ പരമാവധി അമ്പതു വിദ്യാർഥികളെ മാത്രമേ പ്രവേശിക്കാവൂവെന്ന വ്യവസ്ഥ കർശനമാക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി.പഠനത്തിൽ വിദ്യാർഥികൾക്ക് വ്യക്തിപരമായ ശ്രദ്ധനൽകാൻ ഈയൊരു ഏകീകൃത വ്യവസ്ഥ വേണമെന്നാണ് പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ.ആനുപാതികമായി അധികബാച്ചുകൾ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടും.ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പഠിക്കാനും ശുപാർശ നൽകാനും രൂപവത്കരിച്ച സമിതിയുടെ മേഖലാതല പരിശോധന പൂർത്തിയായി. വൈകാതെ സർക്കാരിനു റിപ്പോർട്ടു നൽകും.വയനാട്, ഇടുക്കി ജില്ലകളിലും വിദ്യാർഥികൾ കുറവുള്ള ബാച്ചുകളുണ്ടെന്നാണ് കണ്ടെത്തൽ. ആദിവാസി, പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ കുട്ടികൾ കുറവാണെങ്കിലും ഈ ബാച്ചുകൾ നിലനിർത്താനാവും ശുപാർശ. ശാസ്ത്രീയമായ വിലയിരുത്തലില്ലാതെ...