വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി
Perinthalmanna RadioDate: 17-04-2023ഏലംകുളം: നാടിന്റെ ഐക്യവും ഒരുമയും ഊട്ടിയുറപ്പിച്ച് വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി. അഡ്വ. ടി.കെ. ശങ്കരന്റെ വീട്ടിലായിരുന്നു ഇഫ്താർ ഒരുക്കിയത്. പരസ്പര സ്നേഹത്തിലൂടെ പ്രാദേശിക ഐക്യം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒമ്പത് വർഷം മുമ്പ് രൂപം കൊണ്ട ഓർഗനൈസേഷൻ ഫോർ റീജനൽ യൂനിറ്റി ആൻഡ് മ്യൂച്വൽ അമിറ്റിയുടെ (ഒരുമ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് കൂട്ടായ്മ പ്രസിഡന്റിന്റെ വീട് ആതിഥ്യമരുളുകയായിരുന്നു.രാഷ്ട്രീയ -മത- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരുമ ചെയർമാൻ കെ. പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, കുന്നക്കാവ് മഹ...


