Tag: insurance

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കുറയും
Kerala

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കുറയും

Perinthalmanna RadioDate: 18-08-2023ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇൻഷുറൻസ് പ്രീമിയത്തില്‍ ഇളവു നല്‍കാൻ സര്‍ക്കാര്‍. തുടര്‍ച്ചയായി ലംഘിക്കുന്നവരില്‍ നിന്ന് അധികതുക ഈടാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും.എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിര്‍ദേശം.റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് ഇൻഷുറൻസ് കമ്ബനികള്‍ക്ക് വലിയ സാമ്ബത്തികനേട്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ നിഗമനം. ഓരോ വര്‍ഷവും ഇൻഷുറൻസ് പുതുക്കുമ്ബോള്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക അടച്ചെന്ന് ഉറപ്പാക്കാനും നിര്‍ദേശിക്കും. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള പ്രാഥമിക ചികിത്സാ ചെലവുകള്‍ വഹിക്കാൻ ഇൻഷുറൻസ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ................................................കൂടുതൽ വാർത്തകൾക്...