മറുനാടൻ മലയാളികൾ ഇത്തവണ ബസ് കാത്തു നിന്നിട്ട് കാര്യമില്ല; വിമാനത്തിൽ കയറിയാൽ കീശ കീറും!
Perinthalmanna RadioDate: 23-12-2022പെരിന്തൽമണ്ണ: ക്രിസ്‌മസ് അവധി ആഘോഷത്തിൻ എത്താൻ മറുനാടൻ മലയാളികൾക്ക് ഇത്തവണ ബസ് കാത്തു നിന്നിട്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര ഭാഗങ്ങളിൽ നിന്ന് ജില്ലയിലേക്കെത്തുന്ന കെഎസ്ആർടിസി ബസുകളിലേറെയും അടുത്ത ദിവസങ്ങളിലേക്ക് റിസർവേഷൻ പൂർത്തിയായി.പെരിന്തൽമണ്ണ വഴി ജില്ലയിലൂടെ കടന്നു പോകുന്ന കോട്ടയം–ബെംഗളൂരു, തൃശൂർ–മൈസൂരു, പാല–ബെംഗളൂരു, ഗുരുവായൂർ –ബെംഗളൂരു, തൃശൂർ–മൈസൂരു, പെരിന്തൽമണ്ണ–മൈസൂരു, കണ്ണൂർ–പോണ്ടിച്ചേരി, കണ്ണൂർ–മധുര, പാലക്കാട് –മംഗളൂരു ബസുകളിലെല്ലാം റിസർവേഷൻ ഏറെക്കുറെ പൂർണമാണ്.ബെംഗളൂരു–പെരിന്തൽമണ്ണ, കോഴിക്കോട്–ചെന്നൈ തുടങ്ങിയ റൂട്ടുകളിലോടുന്ന സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. ടിക്കറ്റ് ചാർജ് രണ്ടും മൂന്നും ഇരട്ടിയായിട്ടുണ്ട്. കോഴിക്കോട് –ബെംഗളൂരു റൂട്ടിൽ പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസുകളാണ് ചെറിയ...