Tag: isl

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്
Sports

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്

Perinthalmanna RadioDate: 04-11-2023ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരെ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. വിജയത്തോടെ 6 മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത് എത്തി. ഡെയ്സുക്കേ, ദിമിത്രി എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയപ്പോള്‍ ക്ലേയ്റ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിന്‍റെ ആശ്വാസ ഗോള്‍ നേടി. പെനാല്‍റ്റി സേവുമായി സച്ചിന്‍ സുരേഷും വിജയത്തില്‍ നിര്‍ണായകമായി.മത്സരത്തിന്‍റെ 31ാം മിനിറ്റിലാണ് കേരളത്തിന്‍റെ ഗോള്‍ പിറന്നത്. ലൂണയുടെ അളന്നു മുറിച്ച പാസ്സ് പിടിച്ചെടുത്ത ഡെയ്സുക, സ്റ്റെപ്പ് ഓവര്‍ നടത്തി ഒരു മികച്ച ഷോട്ടിലൂടെ ഗോള്‍കീപ്പറെ മറികടന്നു. താരത്തിന്‍റെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. തൊട്ടു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിള...
ഐഎസ്എൽ ഒമ്പതാം സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കം
Sports

ഐഎസ്എൽ ഒമ്പതാം സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒന്‍പതാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ സീസണ്‍ തുടങ്ങുക എന്ന ലക്ഷ്യമായിരിക്കും ഇവാന്‍ വുകുമനോവിച്ചിനും കൂട്ടര്‍ക്കുമുള്ളത്.കോവിഡ് മൂലമുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റേഡിയങ്ങളില്‍ പൂര്‍ണമായി കാണികളെ അനുവദിച്ചിരിക്കുന്നതിനാല്‍ കളിയാവേശം തെല്ലും കുറയില്ലെന്നാണ് വിലയിരുത്തല്‍. ഇതിനോടകം തന്നെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരും.പോയ സീസണില്‍ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് സ്വപ്ന തുല്യമായ പ്രകടനമാണ് കാഴ്ചവച്ചത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഫൈനല്‍ വരെ എത്തി....