എടികെ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍
Perinthalmanna RadioDate: 18-03-2023ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി നാലാം കിരീടവുമായി എടികെ മോഹന്‍ ബഗാന്‍. എക്‌സ്‌ട്രാടൈമിലും ഇരു ടീമുകളും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന് ബെംഗളൂരുവിലെ തളച്ച് കൊല്‍ക്കത്തന്‍ ക്ലബ് കിരീടം ഉയര്‍ത്തുകയായിരുന്നു. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസും ലിസ്റ്റണ്‍ കൊളാസോയും കിയാന്‍ നസീരിയും മന്‍വീര്‍ സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരു എഫ്‌സിയുടെ ബ്രൂണോ റമീറസ്, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകള്‍ പാഴായി. അലന്‍ കോസ്റ്റയും റോയ് കൃഷ്‌ണയും സുനില്‍ ഛേത്രിയും വലകുലുക്കി.പൂര്‍ണസമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. ഫൈനലില്‍ പിറന്ന നാലില്‍ മൂന്ന് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. എടികെയ്‌ക്കായി ദിമിത്രി പെട്രറ്...