Tag: Janakeeya Hotel

ജില്ലയിലെ ജനകീയ ഹോട്ടലുകളില്‍ ഇനി തുണി സഞ്ചികള്‍
Local

ജില്ലയിലെ ജനകീയ ഹോട്ടലുകളില്‍ ഇനി തുണി സഞ്ചികള്‍

Perinthalmanna RadioDate: 04-12-2022മലപ്പുറം: ജില്ലാ കുടുംബശ്രീമിഷന് കീഴില്‍ റെയിന്‍ബോ തുണി സഞ്ചി നിര്‍മാണ കണ്‍സോര്‍ഷ്യവും ഗാലക്സി ജനകീയ ഹോട്ടല്‍ സംരംഭക കണ്‍സോര്‍ഷ്യവും ചേര്‍ന്ന് ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്ക് ആവശ്യമായ തുണി സഞ്ചികള്‍ വിതരണം ചെയ്യാന്‍ ധാരണയായി. ജില്ലയിലെ 140 ജനകീയ ഹോട്ടലുകളിലേക്ക് പ്രതിദിനം ആവശ്യമായ 5000 തുണി സഞ്ചികള്‍ റെയിന്‍ബോയുടെ 94 യൂണിറ്റുകളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കും. കുടുംബ ശ്രീയുടെ ഈ ഹരിത മുന്നേറ്റത്തിലൂടെ ജനകീയ ഹോട്ടലുകള്‍ വഴി ജില്ലയില്‍ വിതരണം ചെയ്തിരുന്ന 1400ഓളം പ്ലാസ്റ്റിക് കവറുകള്‍ തുണി സഞ്ചികള്‍ക്ക് വഴി മാറും. കുടുംബശ്രീക്ക് കീഴില്‍ സൊസൈറ്റി ആയി റജിസ്റ്റര്‍ ചെയ്ത ആറ് കണ്‍സോര്‍ഷ്യങ്ങളില്‍ ഒന്നായ റെയിന്‍ബോയിലെ തുണി നിര്‍മാണ തൊഴിലാളികളായ കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സുസ്ഥിരതയും ലക്ഷ്യമിട്ടാണ് കുടുംബശ്രീ ഈ കരാര്‍ രൂപകല്‍പന ...