കെ-സ്റ്റോറിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ച് 837 റേഷന്‍ കടകള്‍
Perinthalmanna RadioDate: 03-05-2023പൊതു വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കെ-സ്റ്റോറുകള്‍ ഈ മാസം 14ന് തുറക്കും. ഇടത് സര്‍ക്കാറിന്‍റെ അഭിമാന പദ്ധതി തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിക്കുക.റേഷന്‍കടകളെന്ന സങ്കല്‍പത്തെ പൊളിച്ചെഴുതിയാണ് കേരള സ്റ്റോര്‍ എന്ന കെ-സ്റ്റോറിന്‍റെ പിറവി. അരി, ഗോതമ്ബ്, മണ്ണെണ്ണ എന്നിവക്കു പുറമെ, മാവേലി, മില്‍മ ഉല്‍പന്നങ്ങളും ഇ-സേവനങ്ങളും മിനി എ.ടി.എമ്മും ഉള്‍പ്പെടുന്ന സ്മാര്‍ട്ട് ഷോപ്പിങ് സെന്‍ററുകളായി റേഷന്‍കടകള്‍ ഉയരും.ആദ്യഘട്ടത്തില്‍ 73 കടകളാണ് കെ-സ്റ്റോറുകളാകുന്നത്.മാവേലി സ്റ്റോറുകള്‍ വഴി നിലവില്‍ നല്‍കിവരുന്ന 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ശബരി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും കെ-സ്റ്റോറിലൂടെ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ റേഷന്‍ കടകളില്‍നിന്ന് പണം പ...

