Tag: Kadali Sevens Football Tournament

കാദറലി ട്രോഫി ഫിഫ മഞ്ചേരിക്ക്
Other

കാദറലി ട്രോഫി ഫിഫ മഞ്ചേരിക്ക്

Perinthalmanna RadioDate: 18-01-2025പെരിന്തൽമണ്ണ:  കാദറലി ട്രോഫി, ഫിഫ മഞ്ചേരിക്ക്. ഇത്തവണത്തെ മത്സരങ്ങളുടെ തിരശ്ശീല വീഴ്ത്തിക്കൊണ്ടുള്ള പൊടി പാറിയ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കാർഗിൽ ജൂബിലി എഫ്‌സി അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തിയാണ് ഫിഫ മഞ്ചേരി, കാദറലി ട്രോഫിയിൽ മുത്തമിട്ടത്. വിജയികൾക്ക് എഡിഎം എൻ.എം.മെഹറലി ട്രോഫികൾ വിതരണം ചെയ്തു..ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്സിന് 2 ലക്ഷം രൂപ ചടങ്ങിൽ വിതരണം ചെയ്തു. പച്ചീരി ഫാറൂഖ്, റിട്ട: ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം, ഡോ.നിലാർ മുഹമ്മദ്, സി.മുഹമ്മദാലി, മണ്ണിൽ ഹസ്സൻ , സി.മുസ്തഫ, എച്ച്.മുഹമ്മദ് ഖാൻ, എം.അസീസ്, യൂസഫ് രാമപുരം, കുറ്റിരി മാനുപ്പ, എം.കെ.കുഞ്ഞയമ്മു എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------...
കാദറലി ഫുട്‌ബോൾ ടൂർണമെന്റ് നഷ്ടത്തില്‍; പ്രഖ്യാപിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി
Local

കാദറലി ഫുട്‌ബോൾ ടൂർണമെന്റ് നഷ്ടത്തില്‍; പ്രഖ്യാപിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി

Perinthalmanna RadioDate: 15-03-2023പെരിന്തൽമണ്ണ: കാദറലി ഫുട്‌ബോൾ ടൂർണമെന്റിന്റെ അൻപതാം വർഷത്തിൽ പട്ടിക്കാട് ഗവ. സ്കൂൾ മൈതാനത്ത് നടത്തിയ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ 9,79,939 രൂപയോളം ബാധ്യത. ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ഫൈനലിന്റെ പിറ്റേന്നാണ് ടൂർണമെന്റ് തുടങ്ങിയത്. കാണികളുടെ കുറവാണ് വൻ ബാധ്യത ഉണ്ടാക്കിയതെന്ന് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞവർഷം പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ നടത്തിയ ടൂർണമെന്റിൽ കൗണ്ടർ ടിക്കറ്റ് ഇനത്തിൽ 34.41 ലക്ഷം രൂപ ലഭിച്ചപ്പോൾ ഇത്തവണ 19.33 ലക്ഷമായി കുറഞ്ഞു. ചെലവുകൾ വർധിക്കുകയും ചെയ്തു. അഞ്ച് ടീമുകളെയും അധികമായി ഇത്തവണ ഉൾപ്പെടുത്തിയിരുന്നു. 13,000 രൂപ മാത്രം ടിക്കറ്റ് കളക്‌ഷൻ ലഭിച്ച ദിവസങ്ങളുമുണ്ടെന്നും ഫൈനൽ ദിവസം അഞ്ചരലക്ഷം രൂപയോളം ലഭിച്ചെന്നും സംഘാടകർ പറയുന്നു. ടീമുകൾക്ക് ആദ്യറൗണ്ടുകളിൽ 22,000 രൂപവരെ ബത്ത നൽകുന്നുണ്ട്. ഒരുദിവസത്ത...
കാദറലി സെവൻസ് ഫുട്‌ബോൾ; എ.വൈ.സി. ഉച്ചാരക്കടവ് ജേതാക്കൾ
Local

കാദറലി സെവൻസ് ഫുട്‌ബോൾ; എ.വൈ.സി. ഉച്ചാരക്കടവ് ജേതാക്കൾ

Perinthalmanna RadioDate: 19-01-2023പട്ടിക്കാട്: കാദറലി സെവൻസ് ഫുട്‌ബോളിൽ എ.വൈ.സി. ഉച്ചാരക്കടവ് ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്‌ സബാൻ കോട്ടയ്ക്കലിനെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. മേളയോടനുബന്ധിച്ച് നടന്ന അണ്ടർ-20 മത്സരത്തിൽ എം.എഫ്.സി. മേലാറ്റൂരും വെറ്ററൻസ് മത്സരത്തിൽ സെവൻ സ്റ്റാർ ചേരിയവും ജേതാക്കളായി.വിജയികൾക്കുള്ള സമ്മാനദാനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ വിതരണം ചെയ്തു. മികച്ച കളിക്കാരനായി എ.വൈ.സി. ഉച്ചാരക്കടവിന്റെ മണിയും മികച്ച ഗോൾകീപ്പറായി ഉച്ചാരക്കടവിന്റെ നിഹാലും തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാധ്യക്ഷൻ പി. ഷാജി, ഡോ. നിലാർ മുഹമ്മദ്, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ, അസീസ് പട്ടിക്കാട്, പച്ചീരി ഫാറൂഖ്, കുറ്റീരി മാനുപ്പ എന്നിവർ പ്രസംഗിച്ചു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയു...
കാദറലി ഫുട്‌ബോൾ  കലാശപ്പോരാട്ടം ഇന്ന്
Local

കാദറലി ഫുട്‌ബോൾ  കലാശപ്പോരാട്ടം ഇന്ന്

Perinthalmanna RadioDate: 18-01-2023പെരിന്തൽമണ്ണ: പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ മൈതാനത്ത് ഫുട്‌ബോൾ ആവേശത്തിന്റെ കലാശപ്പോരാട്ടം ബുധനാഴ്‌ച രാത്രി എട്ടിന് നടക്കും. കാദറലി ട്രോഫിക്കായി തുല്യശക്തികളായ സബാൻ കോട്ടയ്ക്കലും എ.വൈ.സി. ഉച്ചാരക്കടവുമാണ് മത്സരിക്കുന്നത്. ടൂർണമെന്റിനൊപ്പം നടത്തിവന്ന അണ്ടർ-20 ടൂർണമെന്റിന്റെ ഫൈനലിൽ രാത്രി ഏഴിന് മേലാറ്റൂരും വലിയങ്ങാടിയും മത്സരിക്കും. ഇതോടൊപ്പമുള്ള വെറ്ററൻസ് ടൂർണമെന്റിന്റെ ഫൈനലിൽ ഷൊർണൂരും ചേരിയവും തമ്മിലുള്ള മത്സരവും നടക്കും.പട്ടിക്കാട് ഗവ. സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്കായി ടൂർണമെന്റ് സംഘാടകരായ കാദറലി ക്ലബ്ബ് വാഗ്‌ദാനംചെയ്ത ഒന്നരലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറും. ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫിക്ക് പുറമേ ഓൾ ഇന്ത്യ വാട്‌സാപ്പ് കൂട്ടായ്‌മ നൽകുന്ന സ്വർണനാണയം പതിച്ച ഗോൾഡൺ ട്രോഫിയും സമ്മാനിക്കും.----------------------------------------------പെരിന്തൽമണ്ണ...
കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ് ഫൈനൽ നാളെ
Local

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ് ഫൈനൽ നാളെ

Perinthalmanna RadioDate: 17-01-2023പട്ടിക്കാട്: ഗവ. ഹൈസ്‌കൂൾ മൈതാനത്ത് നടക്കുന്ന കാദറലി സുവർണജൂബിലി ഫുട്‌ബോളിന്റെ ഫൈനലിൽ ബുധനാഴ്ച എ.വൈ.സി. ഉച്ചാരക്കടവും സബാൻ കോട്ടയ്ക്കലും തമ്മിൽ മത്സരിക്കും. തിങ്കളാഴ്ച നടന്ന സെമി ഫൈനൽ അവസാന പാദത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എ.വൈ.സി. ഉച്ചാരക്കടവ് ഫൈനലിൽ പ്രവേശിച്ചത്. ഇന്ന് മത്സരമില്ല.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BuEppF2WClmF172FMFIJJx---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ് വിജയികളെ കാത്ത് ഗോൾഡൻ ട്രോഫി
Local

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെൻ്റ് വിജയികളെ കാത്ത് ഗോൾഡൻ ട്രോഫി

Perinthalmanna RadioDate: 15-01-2023പട്ടിക്കാട്: ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന അമ്പതാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ വിജിയികളെ കാത്തിരിക്കുന്നത് അതിമനോഹരമായ സ്വർണനിറമുള്ള ട്രോഫി. ഒരുകൂട്ടം ഫുട്‌ബോൾ പ്രേമികളുടെ കൂട്ടായ്‌മയായ ഓൾ ഇന്ത്യ വാട്‌സാപ്പ് ഗ്രൂപ്പാണ് ഈ ട്രോഫി സമ്മാനിച്ചിട്ടുള്ളത്.ഗ്രൂപ്പിന്റെ അഡ്മിൻമാരായ നാസർ നെല്ലിക്കുത്ത്, ഷഹീൽ, ശിവൻ പട്ടാമ്പി എന്നിവർ ടൂർണമെന്റ് കമ്മിറ്റിക്ക് ദിവസങ്ങൾക്കു മുൻപുതന്നെ ട്രോഫി കൈമാറി. ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽവെച്ച് ഭാരവാഹികൾ ഏറ്റുവാങ്ങി. ഗോൾഡൻ ട്രോഫിക്ക് പുറമേ സെവൻസ് ഫുട്‌ബോളിന്റെ അതികായകൻമാരായിരുന്ന അകാലത്തിൽ മരിച്ച കാദറിന്റെയും മുഹമ്മദലിയുടെയും പേരിലുള്ള ട്രോഫികളും വിജയികളെ കാത്തിരിക്കുകയാണ്.49 വർഷം സെവൻസ് ഫുട്‌ബോൾ സംഘടിപ്പിച്ച കേരളത്തിൽത്തന്നെ ഏറ്റവും പഴക്കംചെന്ന കാദറലി സ്‌പോർട്‌സ് ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി ടൂർണമെന്റ് ...
കാദറലി സെവൻസ് ഫുട്ബോൾ; ആദ്യ സെമി ഫൈനൽ ഇന്ന്
Local

കാദറലി സെവൻസ് ഫുട്ബോൾ; ആദ്യ സെമി ഫൈനൽ ഇന്ന്

Perinthalmanna RadioDate: 13-01-2023പെരിന്തൽമണ്ണ: കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെൻ്റിൻ്റെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സബാൻ കോട്ടയ്ക്കൽ - ഫിഫാ മഞ്ചേരിയെ (5-4) പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും സമനില പാലിച്ചതിനെ തുടർന്ന് പെനൽറ്റി ഷൂട്ടൗട്ടിൽ വിജയികളെ കണ്ടെത്തുക ആയിരുന്നു. ഇന്ന് ആദ്യ സെമിയിൽ ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും എഎഫ്സി ഉച്ചാരക്കടവും തമ്മിൽ ഏറ്റുമുട്ടും.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാദറലി ഫുട്ബോള്‍ ടൂർണമെന്റ് ജേതാക്കളെ കാത്ത് സ്വർണക്കപ്പും
Local

കാദറലി ഫുട്ബോള്‍ ടൂർണമെന്റ് ജേതാക്കളെ കാത്ത് സ്വർണക്കപ്പും

Perinthalmanna RadioDate: 22-12-2022പെരിന്തൽമണ്ണ: പട്ടിക്കാട് സ്കൂൾ മൈതാനത്ത് നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളെ കാത്തിരിക്കുന്നത് ഫുട്ബോൾ പ്രേമികളുടെ സ്വർണക്കപ്പും.ഒരു മാസം നീളുന്ന ടൂർണമെന്റിൽ കാദറലി ട്രോഫിക്ക് പുറമെ അര ലക്ഷത്തിലേറെ രൂപ വീതമാണ് ജേതാക്കൾക്കും രണ്ടാം സ്ഥാനക്കാർക്കും ക്ലബ് സമ്മാനിക്കുക. ഇതിനു പുറമേയാണ് ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ സ്വർണക്കപ്പ് നൽകുന്നത്. കൂട്ടായ്മയുടെ ഭാരവാഹികളായ നാസർ നെല്ലിക്കുത്ത്, ഷഹീൽ, ശിവൻ പട്ടാമ്പി എന്നിവർ ചേർന്ന് ട്രോഫി സംഘാടക സമിതി ഭാരവാഹികളായ പച്ചിരി ഫാറൂഖ്, മണ്ണിൽ ഹസ്സൻ, കുറ്റീരി മാനുപ്പ തുടങ്ങിയവർക്ക് കൈമാറി.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ...
കാദറലി സെവൻസ് ഫുട്ബോള്‍ ടൂർണമെൻ്റിന് തുടക്കമായി
Local

കാദറലി സെവൻസ് ഫുട്ബോള്‍ ടൂർണമെൻ്റിന് തുടക്കമായി

Perinthalmanna RadioDate: 20-12-2022പട്ടിക്കാട്: ജില്ലയിൽ സെവൻസ് ഫുട്‌ബോൾ ആവേശത്തിന് ആരവമുയർന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോൾ ടൂർണമെന്റുകളിലൊന്നായ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന് തിങ്കളാഴ്ച പട്ടിക്കാട് ഗവ. ഹൈസ്കൂൾ മൈതാനത്ത് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് ലക്കി സോക്കർ കോട്ടപ്പുറത്തെ പരാജയപ്പെടുത്തി(സ്കോർ 3-1). ചൊവ്വാഴ്ച ജവഹർ മാവൂരും എ.വൈ.സി. ഉച്ചാരക്കടവും തമ്മിലാണ് മത്സരം. പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. നജീബ് കാന്തപുരം എം.എൽ.എ. മുഖ്യതിഥിയായിരുന്നു. പച്ചീരി ഫാറൂഖ്,എ.കെ. മുസ്തഫ, എ.ഡി.എം. മെഹറലി, ബി. രതീഷ്, ഡോ. ഷാജി അബ്ദുൾ ഗഫൂർ, മണ്ണിൽ ഹസ്സൻ, ഉസ്മാൻ താമരത്ത്, അസീസ് പട്ടിക്കാട്, റഷീദ് ആലായൻ, സുബ്രഹ്മണ്യൻ, ഡോ. നിലാർ മുഹമ്മദ്, ജമീല ചാലിയതൊടി, കെ.ടി. അഫ്സൽ, സി.എം. മുസ്തഫ, ഇക്ബാൽ, സൂപ്പർ അഷ്റഫ്, റോയൽ മുസ്തഫ, വി. രാജേഷ്, മാങ്ങൊട്ടിൽ ബാലകൃഷ്ണൻ, മേല...
കാദറലി സെവൻസ് ടൂർണമെന്റ് ഇന്നു മുതൽ
Local

കാദറലി സെവൻസ് ടൂർണമെന്റ് ഇന്നു മുതൽ

Perinthalmanna RadioDate: 19-12-2022പട്ടിക്കാട്: ലോകകപ്പ് ഫുട്‌ബോളിന് ഖത്തറിൽ തിരശ്ശീല വീഴുമ്പോൾ ജില്ലയിൽ സെവൻസ് ഫുട്‌ബോൾ ആവേശത്തിന് ആരവമുയരുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോൾ ടൂർണമെന്റുകളിലൊന്നായ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന് തിങ്കളാഴ്ച പട്ടിക്കാട് ഗവ. ഹൈസ്‌കൂൾ മൈതാനത്ത് തുടക്കമാവും.കാദറലി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ അൻപതാം വാർഷികം കൂടിയാണ് ഈ വർഷം. കേരളത്തിലെ മികച്ച 25 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് തിങ്കളാഴ്ച രാത്രി 7.30-ന് പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ലിൻഷ മണ്ണാർക്കാടും ലക്കിസോക്കർ കോട്ടപ്പുറവും തമ്മിലാണ് ആദ്യ മത്സരം.ടൂർണമെന്റിന്റെ വിളംബരമറിയിച്ച് കൊണ്ട് ഞായറാഴ്ച നടന്ന ഘോഷയാത്ര പട്ടിക്കാട് മിനി ആശുപത്രിക്ക് മുമ്പിൽനിന്നു തുടങ്ങി പട്ടിക്കാട് സ്‌കൂൾ മൈതാനത്ത് സമാപിച്ചു. പി.ടി.എ. പ്രസിഡന്റ് അസീസ് പ...