ഫുട്ബോൾ ആവേശത്തിന് അറുതിയില്ല; കാദറലി സെവൻസ് ടൂർണമെൻ്റ് 19 മുതല്‍
Perinthalmanna RadioDate: 16-12-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങൾക്ക് അവസാനമാകുന്നതോടെ ജില്ലയിൽ വീണ്ടുമൊരു ഫുട്‌ബോൾ മാമാങ്കത്തിന് പന്തുരുളും. പച്ചപ്പിന്റെ ഇലവൻസിൽനിന്ന് ചെമ്മണ്ണിന്റെ സെവൻസ് ആവേശത്തിലേക്കാണ് പട്ടിക്കാട് ഗവ. ഹൈസ്കൂൾ മൈതാനം ഒരുങ്ങുന്നത്. ഒരുമാസം നീളുന്ന പോരാട്ടങ്ങൾക്ക് വേദിയൊരുക്കുന്നത് പെരിന്തൽമണ്ണ കാദറലി സ്പോർട്‌സ് ക്ലബ്ബാണ്.ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ അൻപതാം വാർഷികം കൂടിയാണ് ഈ വർഷം. കേരളത്തിലെ മികച്ച 25 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് 19-ന് രാത്രി 7.30-ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. ലിൻഷ മണ്ണാർക്കാടും ലക്കിസോക്കർ കോട്ടപ്പുറവും തമ്മിലാണ് ആദ്യമത്സരം. ആറുമണിക്ക് സുറുമി വയനാട് നേതൃത്വംനൽകുന്ന ഗാനമേളയുണ്ടാകും. 18-ന് വൈകീട്ട് നാലുമണിക്ക് പട്ടിക്കാട് ചുങ്കത്തുനിന്ന് വാദ്യമേളങ്ങളോടെ ഘോഷയാത്ര നട...







