Tag: Kadarali Tournament in UAE

<em>ദുബായിലെ കാദറലി ടൂർണ്ണമെൻ്റിന് ആവേശോജ്ജലമായ പരിസമാപ്തി</em>
Local

ദുബായിലെ കാദറലി ടൂർണ്ണമെൻ്റിന് ആവേശോജ്ജലമായ പരിസമാപ്തി

പെരിന്തൽമണ്ണ: രണ്ട് ദിവസങ്ങളിലായി  ദുബായ് ഖിസൈസിലെ സ്റ്റാർ ഇൻ്റർനാഷണൽ സ്കൂൾ മൈതാനിയിൽ നടന്നു വന്നിരുന്ന  ദുബായ് കാദറലി ഫുട്ബാൾ സെവൻസ് ടൂർണ്ണമെൻറിൽ ഷാർജയിലെ സ്മൂത്ത് സ്വലൂഷൻ ഫാൽക്കൺ എഫ് സി ജോതാക്കളായി. അബൂദാബിയിലെ സ്ലൈഡേർസ് എഫ്സിയെ (3-2) നെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മൂന്നും, നാലും ജേതാക്കളായ സക്സസ് പോയൻ്റ് കോളേജ്, അബ്രിക്കോ ഫൈറ്റ് എഫ്സി എന്നി ടീമുകളെ പരാജയ പെടുത്തിയാണ് ഫൈനലിൽ എത്തിയത്. പി ടി ഗ്രൂപ്പ് മങ്കട എം ഡി ഇർഷാദ് ഉൽഘാടനം ചെയ്തു. കാദറലി ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, സുബ്രമണ്യൻ എന്നിവർ വിതരണം ചെയ്തു. കെഫ വൈസ് പ്രസിഡൻ്റ് ബഷീർ കാട്ടൂർ, കെഫ അംഗങ്ങളായ സമ്പത്ത്, അക്ബർ ചാവക്കാട്, യുഎഇ മലപ്പുറം ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് ഷരീഫ് അൽ ബക് ഷ, സെക്രട്ടറി റഫീഖ്ല തിരൂർക്കാട്, ട്രഷറ...
കാദറലി സെവൻസിന് ഇന്ന് ദുബായിൽ കിക്കോഫ്
Kerala, Local, Sports, World

കാദറലി സെവൻസിന് ഇന്ന് ദുബായിൽ കിക്കോഫ്

പെരിന്തൽമണ്ണ: നാട്ടിലെ കളിയുടെ വീറും ആവേശവും ചോരാതെ കടലുകൾക്കപ്പുറം സെവൻസ് ഫുട്‌ബോളിന്റെ തിരമാലകളുമായി ദുബായിൽ കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ശനിയാഴ്ച കിക്കോഫ്. പെരിന്തൽമണ്ണ കാദറലി ക്ലബ്ബ് സെവൻസ് ടൂർണമെന്റിന്റെ അൻപതാം വാർഷികം പ്രമാണിച്ചാണ് ദുബായിൽ ടൂർണമെന്റ് നടത്തുന്നത്. വൈകീട്ട് എട്ടിന് മിർദിഫിലെ അപ്ടൗൺ സ്കൂൾ സ്റ്റേഡിയത്തിലാണ് ആദ്യ റൗണ്ട് നോക്കൗട്ട് മത്സരങ്ങളുടെ തുടക്കം. 23-ന് വൈകീട്ട് മൂന്നിന് ഖിസൈസിലെ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ മൈതാനത്ത് ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളും നടക്കും.24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 1,000, 500 ദിർഹവും ട്രോഫിയുമാണ് സമ്മാനം. രാത്രി എട്ടിന് ഉദ്ഘാടനച്ചടങ്ങിൽ കേരള സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും ദുബായിലെ ഫുട്‌ബോൾ രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും. സുവർണ ജൂബിലിയുടെ ഭാഗമായി കേരളത്തിലെ ഒര...
പെരിന്തൽമണ്ണയുടെ ലോകകപ്പിന് നാളെ ദുബൈയിൽ പന്തുരുളും
Kerala, Local, Sports, World

പെരിന്തൽമണ്ണയുടെ ലോകകപ്പിന് നാളെ ദുബൈയിൽ പന്തുരുളും

Perinthalmanna RadioDate: 21-10-2022പെരിന്തൽമണ്ണ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി രാജ്യങ്ങൾ വേറിട്ട ഒരുക്കം നടക്കുമ്പോൾ, മലപ്പുറത്തെ സെവൻസ് ആരവം കടലുതാണ്ടി യു.എ.ഇയിലുമെത്തി. പെരിന്തൽമണ്ണയിൽ അര നൂറ്റാണ്ടായി നടക്കുന്ന കാദറലി സ്മാരക സെവൻസ് ഫുട്ബാളിന് നാളെ ദുബൈയിൽ പന്തുരുളും. ദുബൈയിലെ മലപ്പുറം ഫുട്ബാൾ കൂട്ടായ്മയുടെ കീഴിൽ കേരള എക്സ്പേർട്ട് ഫുട്ബാൾ അസോസിയേഷന്റെ (കെഫ്) സഹകരണ ത്തോടെ യു.എ.ഇയിൽ 24 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും.രണ്ടു ദിവസം കൊണ്ട് 24 ടീമുകൾ മാറ്റുരക്കും. 22, 23 തീയതികളിൽ ദുബൈ മിർഡിഫ് ഇന്റർനാഷനൽ സ്കൂൾ മൈതാനിയിലാണ് മത്സരങ്ങൾ. കേരളത്തിലെ പ്രമുഖ കളിക്കാരും പങ്കെടുക്കും. നാല് ഗ്രൂപ്പുകളാക്കി തിരിച്ച് 20 മിനിറ്റ് വീതമാണ് കളി. ശനി വൈകീട്ട് എട്ടിന് തുടങ്ങി പുലർച്ച രണ്ടോടെ പ്രാഥമിക റൗണ്ടും 23ന് വൈകീട്ട് നാലു മുതൽ ക്വാർട്ടർ...