കാക്കത്തോട് പാലം നാടിന് സമർപ്പിച്ചു; കേരളത്തിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി
Perinthalmanna RadioDate: 15-11-2022കേരളത്തിലെ പാലങ്ങൾ സൗന്ദര്യവത്കരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടുത്ത വർഷത്തോടെ പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ പോരൂർ - പാണ്ടിക്കാട് പഞ്ചായത്തുകളെയും വണ്ടൂർ- മഞ്ചേരി നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന വടപുറം - പട്ടിക്കാട് സംസ്ഥാന പാതയിലെ അയനികോടുള്ള വളരെ പഴക്കം ചെന്ന കാക്കത്തോട് പാലത്തിന്റെ പുനർനിർമാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2023 ൽ പൊതുമരാമത്ത് മുന്നോട്ടു വയ്ക്കുന്ന പുതിയ പദ്ധതിയാണ് പാലങ്ങളുടെ സൗന്ദര്യവൽക്കരണമെന്നും പാലങ്ങൾ സൗന്ദര്യ വൽക്കരിക്കുന്നത് വഴി ടൂറിസത്തിന് ഒരു പുത്തൻ ശാഖ തുറന്നു നൽകുകയാണെന്നും മന്ത്രി കൂട്ടിചേർത്തു. പാലങ്ങൾ മോടി പിടിപ്പിക്കാനായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള സഹകരണം സർക്കാർ ഇരുകൈയും നീട്ടി...