Tag: Kakkooth GLPS

ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി  വന്ദേ ഭാരതം പരിപാടിയൊരുക്കി കക്കൂത്ത് എൽപി സ്കൂൾ
Local

ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി  വന്ദേ ഭാരതം പരിപാടിയൊരുക്കി കക്കൂത്ത് എൽപി സ്കൂൾ

Perinthalmanna RadioDate: 11-07-2023പെരിന്തൽമണ്ണ: ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി കക്കൂത്ത് ജിഎംഎൽപി സ്കൂൾ "വന്ദേ ഭാരതം" പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിക്കൽ, കുട്ടികളുടെ കലാ പരിപാടികൾ, വിജയ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർമാരുടെ സത്യ പ്രതിജ്ഞ എന്നിവയും ഉണ്ടായി. പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അൻഷാദ് കെ ടി അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്രീമതി സീനത്ത് സമ്മാനദാനം നിർവഹിച്ചു. കെ ആർ രവി, പദമനാഭൻ, ഷേക്ക് ഇബ്രാഹിം , സ്കൂൾ ലീഡർമാരായ ഫാത്തിമ അഷ്ബിന ഹിഷാം സന്മയ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ ഷാജിമോൻ സി സ്വാഗതവും നഹാസ് എഎച്ച് നന്ദിയും പറഞ്ഞു. ................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.co...
വായനാദിനത്തിൽ ഓപ്പൺ ലൈബ്രറി ഒരുക്കി കക്കൂത്ത് ജിഎൽപി സ്കൂൾ
Local

വായനാദിനത്തിൽ ഓപ്പൺ ലൈബ്രറി ഒരുക്കി കക്കൂത്ത് ജിഎൽപി സ്കൂൾ

Perinthalmanna RadioDate: 19-06-2023പെരിന്തൽമണ്ണ: വായന വാരാചരണത്തിന്റെ ഭാഗമായി ജി എം എൽ പി കക്കൂത്ത് സ്കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ഓപ്പൺ ലൈബ്രറി സൗകര്യമൊരുക്കി. പുസ്തകങ്ങൾ എല്ലാവർക്കും കാണത്തക്ക വിധത്തിൽ സ്കൂളിലെ ചുമരിൽ തയ്യാറാക്കിയ പ്രത്യേകം സ്റ്റാൻഡുകളിൽ പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ നോക്കി തെരഞ്ഞെടുത്തു വായിക്കുന്നതിനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുന്ന സ്കൂൾ ഓപ്പൺ ലൈബ്രറി, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ ഐ.എ.എസ് വിദ്യാർത്ഥികളായ സമയ, നന്ദന, എം ടി എ പ്രസിഡന്റ് ഷെറീന എന്നിവർക്ക് പുസ്തകം നൽകി ഉൽഘാടനം ചെയ്തു. സ്കൂൾ യുട്യൂബ് ചാനൽ ഫേസ്ബുക് പേജ് എന്നിവയുടെ ഉൽഘാടനം പെരിന്തൽമണ്ണ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ നിർവഹിച്ചു. സ്കൂൾ വാർഷിക കലണ്ടറിന്റെ പ്രകാശനം വാർഡ് കൗൺസിലർ ശ്രീമതി സീനത്ത് നിർവഹിച്ചു...