പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
Perinthalmanna RadioDate:22-10-2022കണ്ണൂർ: പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ(22) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലിയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.സമീപം മുഖം മൂടി ധരിച്ച ആളെ കണ്ടെന്ന് അയൽവാസികൾ പറയുന്നു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...