Tag: Karinkallathani Town

കരിങ്കല്ലത്താണി ടൗണിലെ അനധികൃത പാർക്കിങ് ജനങ്ങൾക്ക് ദുരിതമാകുന്നു
Local

കരിങ്കല്ലത്താണി ടൗണിലെ അനധികൃത പാർക്കിങ് ജനങ്ങൾക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 06-05-2023കരിങ്കല്ലത്താണി: കരിങ്കല്ലത്താണി ടൗണിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത് ദുരിതമാകുന്നു. പെരിന്തൽമണ്ണ റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രമില്ല. പഴയ ജുമാ മസ്ജിദിന് മുൻവശത്താണ് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ഇവിടെയാണ് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് ബസ് കാത്തുനിൽക്കുന്നവർക്കും ബസുകളിലേക്ക് കയറുന്നവർക്കും ഇറങ്ങുന്നവർക്കും ബുദ്ധിമുട്ടുണ്ട‌ാക്കുകയാണ്.സമീപപ്രദേശങ്ങളിൽ നിന്ന് കരിങ്കല്ലത്താണി വരെ ഇരുചക്ര വാഹനങ്ങളിൽ വന്ന് വാഹനങ്ങൾ ഇവിടെ നിർത്തി ബസിൽ ജോലി സ്ഥലത്തേക്കുപോകുന്നവർ ഏറെയാണ്. ഇങ്ങനെ നിർത്തിയിട്ട് പോകുന്ന വാഹനങ്ങൾ രാവിലെ മുതൽ വൈകീട്ടുവരെയും മാറ്റാത്തതാണ് പ്രശ്നം രൂക്ഷമാകുന്നത്. വീതികുറവുള്ള പൂവത്താണി റോഡിലും അരക്കുപറമ്പ് റോഡിലും അനധികൃത പാർക്കിങ് പ്രശ്നമുണ്ട്..............................................