കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും
Perinthalmanna RadioDate: 18-05-2023കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേൽക്കുമെന്ന് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും. 20ന് ഉച്ചയ്ക്ക് 12.30ക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാൽ, രൺധീപ് സിംഗ് സുർജെവാല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ വൈകീട്ട് നിയമസഭാ കക്ഷി യോഗം ചേരും.സിദ്ധരാമയ്യയും ഡികെ ശിവകുമാറും കർണാടകയിലെ കോൺഗ്രസിന്റെ നിധിയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ താൽപര്യം ഉണ്ടാവുക സ്വാഭാവികം. ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹരുമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. 'കർണാടകയിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള പോരാട്ടം ആണ് നടന്നത്. കർണാടകയിലെ വൻ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയുന്നു. സോണിയ, രാഹുൽ...



