ആംബുലൻസ് ജീവനക്കാർ സഹായമൊരുക്കി; ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം
Perinthalmanna RadioDate: 15-01-2023പെരിന്തൽമണ്ണ: ആശുപത്രിയിലേക്കു മാറ്റാനെത്തിയ ആംബുലൻസ് ജീവനക്കാരുടെ സഹായത്തോടെ ആദിവാസി യുവതിക്ക് വീട്ടിൽ സുഖപ്രസവം. പെരിന്തൽമണ്ണ താഴേക്കോട് അരക്കുപറമ്പ് ആദിവാസി കോളനിയിലെ ശോഭ (26) ആണ് വീട്ടിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ശോഭയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നു വീട്ടുകാർ ട്രൈബൽ പ്രമോട്ടർ മണികണ്ഠനെ വിവരം അറിയിക്കുകയും കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു.കൺട്രോൾ റൂമിൽനിന്ന് സന്ദേശം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് പി.ഫഹദ് അലി, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ പി.സജീർ എന്നിവർ കോളനിയിലെത്തി.എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ സജീറിന്റെ പരിശോധനയിൽ പ്രസവം അടുത്തെന്നു മനസ്സിലായതോടെ, ആംബുലൻസിലേക്കു മാറ്റുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി വീട്ടിൽത്തന്നെ പ്രസവത്തി...


