ട്രക്കിങ്ങിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി
Perinthalmanna RadioDate: 25-05-2023കരുവാരക്കുണ്ട്: ഏഴു മണിക്കൂറിലേറെ നീണ്ട ആശങ്കകൾക്ക് ഒടുവിൽ കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി. സൈലൻറ് വാലി ബഫർ സോണിൽ ഉൾപ്പെട്ട കൂമ്പൻ മലവാരം കാണാൻ പോയ രണ്ടു പേരാണ് ചേരിമല ഭാഗത്ത് കുടുങ്ങിയത്. മൂന്നംഗ സംഘമാണ് ട്രക്കിങ്ങിന് പോയത്. ഒരാൾ നേരത്തേ തന്നെ രക്ഷപ്പെട്ട് താഴെയെത്തി.മാമ്പുഴ പൊടുവണ്ണി സ്വദേശികളായ പൊൻകളത്തിൽ യാസീൻ, ചക്കാലക്കുന്നൻ അൻസൽ എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിൽ ഉണ്ടായിരുന്ന കല്ലിങ്ങൽ ഷംനാദാണ് താഴെയിറങ്ങിയത്. ഷംനാദ് നൽകിയ വിവരം അനുസരിച്ച് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നു നടത്തിയ രക്ഷാ പ്രവർത്തനത്തിന് ഒടുവിൽ രാത്രി ഏറെ വൈകിയാണ് ഇവരെ രക്ഷിക്കാനായത്.ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് മൂവരും മല കയറിയത്. മല കയറുന്നതിനിടെ കൂട്ടത്തിലൊരാൾക്ക് വീണു പരിക്കുപറ്റി. ഇയാൾക്കു നടക്കാൻ കഴിയാതായി...