കട്ടുപ്പാറ – പട്ടുകൂത്ത് തിരുത്ത് പാലം അപ്രോച്ച് റോഡ് നിർമാണം പാതിവഴിയിൽ
Perinthalmanna RadioDate: 14-03-2023പുലാമന്തോൾ: കട്ടപ്പാറയിൽ നിന്ന് ഏലംകുളം പട്ടുകുത്ത് തിരുത്തിലേക്ക് പാലം നിർമാണം പൂർത്തിയായിട്ട് രണ്ടു വർഷം. പട്ടുകുത്ത് തിരുത്ത് നിവാസികളുടെ ഗതാഗതമെന്ന സ്വപ്നം ഇനിയും പൂവണിഞ്ഞില്ല.കഴിഞ്ഞ വർഷം ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച അപ്രോച്ച് റോഡ് നിർമാണം പൂർത്തികരിക്കാത്തതാണ് ഗതാഗതത്തിന് തടസ്സമാവുന്നത്. ഏലംകുളം പഞ്ചായത്തിലെ പട്ടുകൂത്ത് തിരുത്തിൽ നിന്ന് പെരിന്തൽമണ്ണ പുലാമന്തോൾ , പട്ടാമ്പി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ തോടിനു കുറുകെ പാലം നിർമിക്കണമെന്നത് പ്രദേശവാസിളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. ഇതേ തുടർന്ന് മുൻ എം എൽ എ മഞ്ഞളാംകുഴി അലിയുടെ ഫണ്ടിൽ നിന്ന് 87 ലക്ഷം രൂപ അനുവദിച്ചു.ഇതിൽ 63 ലക്ഷം രൂപ ചെലവഴിച്ച് ആറ് മീറ്റർ ഉയരത്തിൽ 1665 നീളത്തിലും 5.5 വീതിയിലും പാലം നിർമിച്ചു. തുടർന്ന് കൂട്ടുപ്പാറ ഭാഗത്തേക്ക് അപ്രോച്ച് റോഡ് നിർമാണവും പൂർത...

