കവുങ്ങിൻ തൈകൾക്ക് മഞ്ഞളിപ്പ് രോഗം പടരുന്നു
Perinthalmanna RadioDate: 12-03-2023അങ്ങാടിപ്പുറം: കവുങ്ങിൻ തൈകൾക്കു മഞ്ഞളിപ്പ് ബാധിച്ച് ഉണങ്ങുന്നു. വൈലോങ്ങര പുല്ലൂർശെങ്ങാട്ടിൽ ഹംസക്കുട്ടിയുടെ 500 തൈകളിൽ നൂറിലധികം തൈകളെയാണ് മഞ്ഞളിപ്പ് ബാധിച്ചിട്ടുള്ളത്. പെട്ടന്ന് വ്യാപിക്കുകയും ചെയ്യുന്നുണ്ട്.അടിഭാഗത്തെ ഇലകളിലാണ് ആദ്യം മഞ്ഞനിറം കാണുന്നത്. പിന്നീട് അവ ഉണങ്ങി കരിയുന്നു. മറ്റു ഇലകളിലേക്കും തൊട്ടടുത്ത് തൈകളിലേക്കും പെട്ടെന്ന് വ്യാപിക്കുന്നുണ്ട്.രണ്ടുവർഷം പ്രായമായതാണ് തൈകൾ. ഒരുമാസം മുൻപാണ് ഹംസക്കുട്ടി കവുങ്ങിൻ തൈകളിലെ മാറ്റം ശ്രദ്ധിച്ചത്. ഫംഗസിനുള്ള മരുന്ന് ഉപയോഗിച്ച് രോഗവ്യാപനം കുറഞ്ഞിരുന്നുവെന്ന് ഹംസക്കുട്ടി പറഞ്ഞു. ഇപ്പോൾ വീണ്ടും രോഗംവ്യാപിച്ചു.വൈലോങ്ങരയിൽ മാത്രമല്ല അങ്ങാടിപ്പുറം പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലും സമീപപഞ്ചായത്തുകളിലും കവുങ്ങിൻ തൈകൾക്ക് ഇത്തരം മഞ്ഞളിപ്പ് രോഗം കാണുന്നതായി കർഷകർ പറയുന്നു. കൃഷിവകുപ്പിന്റെ ...

