ഐഎസ്എൽ ഒമ്പതാം സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒന്‍പതാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി ഏഴരയ്ക്ക് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ സീസണ്‍ തുടങ്ങുക എന്ന ലക്ഷ്യമായിരിക്കും ഇവാന്‍ വുകുമനോവിച്ചിനും കൂട്ടര്‍ക്കുമുള്ളത്.കോവിഡ് മൂലമുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റേഡിയങ്ങളില്‍ പൂര്‍ണമായി കാണികളെ അനുവദിച്ചിരിക്കുന്നതിനാല്‍ കളിയാവേശം തെല്ലും കുറയില്ലെന്നാണ് വിലയിരുത്തല്‍. ഇതിനോടകം തന്നെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരും.പോയ സീസണില്‍ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് സ്വപ്ന തുല്യമായ പ്രകടനമാണ് കാഴ്ചവച്ചത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഫൈനല്‍ വരെ എത്തി....