Tag: Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ
Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

Perinthalmanna RadioDate: 01-06-2023സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. നിരോധനകാലത്ത് കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ ട്രോളിങ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തടസമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖലകളിലേക്കു മീന്‍ പിടിക്കാന്‍ പോകുന്ന ഗില്‍നെറ്റ്, ചൂണ്ട, പഴ്സീന്‍ ബോട്ടുകള്‍ക്കും നിരോധനം ബാധകമാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ...
വരുമാന സർട്ടിഫിക്കറ്റ് ഇന്നും നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും
Kerala

വരുമാന സർട്ടിഫിക്കറ്റ് ഇന്നും നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും

Perinthalmanna RadioDate: 28-02-2023സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും.2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നു സർക്കാരിന്റെ പരിശോധനയിൽ വ്യക്തമായി. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല.കർഷക തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ 5 തരത്തിൽ സാമൂഹികസുരക്ഷാ പെൻഷനുണ്ട്. പ്രതിമാസ...
നികുതി നിരക്കിൽ വൻമാറ്റം; രജിസ്‌ട്രേഷൻ അയൽനാട്ടിലാക്കി ചരക്കുലോറികൾ
Kerala, Local

നികുതി നിരക്കിൽ വൻമാറ്റം; രജിസ്‌ട്രേഷൻ അയൽനാട്ടിലാക്കി ചരക്കുലോറികൾ

Perinthalmanna RadioDate: 22-02-2023അയൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ലോറികൾ നിയമം ലംഘിച്ച് കേരളത്തിൽ ചരക്കു നീക്കം നടത്തുന്നത് കൂടുന്നു. നികുതി നിരക്കിലെ വലിയ വ്യത്യാസമാണ് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടാൻ ഉടമകളെ പ്രേരിപ്പിക്കുന്നത്. ഓൾ ഇന്ത്യ പെർമിറ്റുള്ള ചരക്ക് ലോറികൾക്ക് രണ്ടു സംസ്ഥാനങ്ങൾ കടന്നുള്ള ചരക്ക് നീക്കത്തിനാണ് അനുമതി. സംസ്ഥാനത്തിന് ഉള്ളിൽ ഒരിടത്തുനിന്ന് ചരക്കെടുത്ത് അതേ സംസ്ഥാനത്തെ മറ്റൊരിടത്ത് ഇറക്കാൻ അനുമതിയില്ല. എന്നാൽ, അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റുള്ള നിരവധി ലോറികൾ കേരളത്തിന് അകത്ത് ഓടുന്നുണ്ട്. കേരളത്തിൽ ഒരു വർഷം നികുതി ഇനത്തിൽ തന്നെ 1,04,000 രൂപയും ഓൾ ഇന്ത്യ പെർമിറ്റിന് 16,500 രൂപയും പെർമിറ്റിന് 25,000 രൂപയും അടക്കം 1,45,500 രൂപയാണ് ഒരു ചരക്ക് ലോറിക്ക് ചെലവ് വരിക. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നികുത...
ക്രഷറുകളും ക്വാറികളും ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും
Local

ക്രഷറുകളും ക്വാറികളും ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും

Perinthalmanna RadioDate: 30-01-2023ഉദ്യോഗസ്ഥ പീഡനം ആരോപിച്ച് കേരളത്തിലെ ക്രഷറുകളും ക്വാറികളും ഇന്ന് മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ആലുവയിൽ ചേർന്ന ക്രഷർ - ക്വാറി കോ ഓഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.ക്രഷർ - ക്വാറി, മണ്ണ് ഉൽപന്നങ്ങൾ കയറ്റുന്ന ടിപ്പർ, ടോറസ് വാഹനങ്ങൾക്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ജിയോളജി, വിജിലൻസ് വകുപ്പുകൾ അമിത പിഴയടക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് എതിരെ എറണാകുളം ജില്ലയിൽ അനിശ്ചിതകാല സമരം നടക്കുന്നുണ്ട്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനമൊട്ടാകെ അടച്ചിടൽ സമരത്തിന് തീരുമാനിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സ...
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ് 30 ശതമാനത്തിൽ താഴെ
Kerala

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ് 30 ശതമാനത്തിൽ താഴെ

Perinthalmanna RadioDate: 26-01-2023സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കേ, സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിട നികുതി പിരിവ് 30 ശതമാനത്തിൽ താഴെ. ബുധനാഴ്ച വൈകീട്ടുവരെ 28.62 ശതമാനം നികുതിയാണ് പിരിച്ചെടുത്തത്.മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലുമായി 2605.17 കോടി രൂപയാണ് കെട്ടിടനികുതിയായി പിരിച്ചെടുക്കേണ്ടത്. ഇതിൽ 745.56 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. നികുതി സമാഹരണത്തിൽ കോർപ്പറേഷനുകളാണ് ഏറ്റവും പിറകിൽ. 1121.46 കോടി രൂപയിൽ 179.05 കോടി രൂപയാണ് പിരിച്ചത്. മൊത്തം തുകയുടെ 16 ശതമാനം മാത്രമാണിത്.നഗരസഭകൾ 830.98 കോടി രൂപയിൽ 191.33 കോടി രൂപ(23 ശതമാനം) യാണ് പിരിച്ചത്. ഗ്രാമപ്പഞ്ചായത്തുകൾ 652.73 കോടിയിൽ 375.18 കോടി (57.48 ശതമാനം) പിരിച്ചു. സാമ്പത്തികവർഷത്തിൽ 90 ശതമാനത്തിനു മുകളിൽ കെട്ടിട നികുതി പിരിച്ചെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ മാസങ്ങൾക്കു മുൻപേ നിർദേശം നൽകിയിരുന്നു. 9...
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി അനുവദിച്ച് ഉത്തരവ്
Local

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി അനുവദിച്ച് ഉത്തരവ്

Perinthalmanna RadioDate: 19-01-2023സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടെങ്കിൽ പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊ...
മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം
Kerala

മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം

Perinthalmanna RadioDate: 12-01-2023മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാം. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവെച്ച നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.പാഴ്‌സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറില്‍ വ്യക്തമാക്കിയിരിക്കണം.ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കൃത്യമായ ...
ചെങ്കണ്ണ് വ്യാപിക്കുന്നു; ശ്രദ്ധിച്ചില്ലെങ്കില്‍ സങ്കീര്‍ണമാവാം
Kerala

ചെങ്കണ്ണ് വ്യാപിക്കുന്നു; ശ്രദ്ധിച്ചില്ലെങ്കില്‍ സങ്കീര്‍ണമാവാം

Perinthalmanna RadioDate: 03-12-2022സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ചെങ്കണ്ണ് റിപ്പോർട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ല.ചെങ്കണ്ണുണ്ടായാൽ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവർക്കർമാരുടേയും ജെപിഎച്ച്എൻമാരുടേയും സേവനവും ലഭ്യമാണ്. ഇവർ വീടുകളിൽ പോയി മറ്റ് രോഗങ്ങൾ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവർക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ സ്വീകരിക്കേണ്ട കാര്...
ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു
Kerala, Latest

ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

Perinthalmanna RadioDate:09-11-2022മലപ്പുറം: ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു.ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ചായിരുന്നു അപകടം.തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19 വയസ്സ്) ആണ് മരണപെട്ടത്.തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്.ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് നടന്ന അപകടത്തിൽ തലക്ക് പരിക്ക് പറ്റിയിരുന്നു.രാത്രിയോടെ പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണം; കേരളത്തില്‍ 15 മിനിറ്റ് കാണാം
Local

ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണം; കേരളത്തില്‍ 15 മിനിറ്റ് കാണാം

Perinthalmanna RadioDate: 08-11-20222022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.'ബ്ലഡ് മൂണ്‍' എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ഭൂമിയുടെ നിഴലിലേക്ക് വരുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൂർണ ചന്ദ്ര​ഗ്രഹണം ദൃശ്യമാവും.ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.39ന് ഗ്രഹണം ആരംഭിക്കുമെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 3.46നാണ് പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നത്. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂര്‍ണമായി 5.12ന് അവസാനിക്കും. തുടര്‍ന്ന് ...