അഞ്ച് ഗോളിന്റെ കടം വീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബഗാനെതിരെ
Perinthalmanna RadioDate: 18-02-2023ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന എവേ മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ എടികെ ബഗാനെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടുകളി ശേഷിക്കേ തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫുറപ്പിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സമ്മര്‍ദങ്ങളൊന്നുമില്ലാതെ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത് രണ്ടുലക്ഷ്യം. ജയത്തോടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി എലിമിനേറ്റര്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കണം. കൊച്ചിയിലെ വമ്പന്‍ തോല്‍വിക്ക് കൊല്‍ക്കത്തയില്‍ പകരം വീട്ടണം.പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും അലസതയോടെ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. കോച്ചിന്റെ വാക്കുകള്‍... ''പ്ലേ ഓഫ് ഉറപ്പിച്ചു. സമ്മര്‍ദങ്ങള്‍ ഒന്നുമില്ല. ഇക്കാര്യം കേരള ബ്ലാസ്റ്റ്‌ഴ്‌സിനെ അ...