മുംബൈയോട് ‘ജാവോ’ പറയുമോ ബ്ലാസ്റ്റേഴ്സ്; ഇന്ന് മുംബൈ- ബ്ലാസ്റ്റേഴ്സ് പോരാട്ടം
Perinthalmanna RadioDate: 28-10-2022കൊച്ചി: തുടർ തോൽവികൾക്ക് ഒടുവിൽ ഐഎസ്എല്ലിൽ തിരിച്ചു വരവിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. കൊച്ചിയിൽ കളിക്കാനെത്തിയത് വിജയം പ്രതീക്ഷിച്ച് തന്നെയെന്ന് മുംബൈയും ജയത്തോടെ തിരിച്ചുവരവാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സും പ്രഖ്യാപിച്ചുകഴിഞ്ഞു. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം.സീസണൽ ഗംഭീരമാക്കി തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നീടുണ്ടായത് രണ്ട് തുടർ തോൽവികൾ. കൊച്ചിയിൽ എടികെയും എവേമത്സരത്തിൽ ഒഡിഷയോടും വീണു. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ തിരിച്ചുവരവിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്.കഴിഞ്ഞ സീസണൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾവേട്ടയിൽ മുന്നിൽ നിന്ന പെരേര ഡിയസ് ഇത്തവണ എതിരാളികൾക്കൊപ്പം മറുനിരയിലുണ്ട്. അഹമ്മദ് ജാഹു,സ്റ്റുവർട്ട് അടക്കം ശക്തരുടെ നിരയാണ് ഒപ്പമുള്ളത്. അഡ്രിയാൻ ലൂണ മൂ...