ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ നടപ്പായില്ല; പൊരി വെയിലത്തും ജോലിചെയ്ത് തൊഴിലാളികൾ
Perinthalmanna RadioDate: 12-03-2023മലപ്പുറം: ജില്ലയിൽ വേനൽച്ചൂട് കനത്തത്തോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഈ ചൂടിനെ അവഗണിച്ചും ഒരു പാടു പേർക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ട്. പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിൽ ജോലി ചെയ്യരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടെങ്കിലും പലയിടത്തും ഈ സമയത്തും ജോലി നടക്കുന്നുണ്ട്.നിർമാണ മേഖലയിൽ ഉള്ളവർക്കാണ് ഏറെനേരം വെയിലത്ത് പണിയെടുക്കേണ്ടി വരുന്നത്. വിതരണ മേഖലയിൽ ജോലി ചെയ്യുന്നവരും കെ.എസ്.ഇ.ബി. ജീവനക്കാരടക്കമുള്ളവരും ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ആയതിനാൽ പല സ്ഥലങ്ങളിലും സർക്കാർ പദ്ധതികൾ തകൃതിയായി നടക്കുന്നുണ്ട്. റോഡ്, കെട്ടിട നിർമാണങ്ങളും മഴക്കാലത്തിന് മുൻപ് തീർക്കാനുള്ള തത്രപ്പാടിലാണ്.റംസാനോട് അനുബന്ധിച്ച് ഗൃഹപ്രവേശം നടത്താനായി വീടുകളുടെ പണിയും വ്യാപകമായി നടക്കുന്നുണ്ട്. ഏപ്രിൽ മുത...





