Tag: Kerala Lottery

കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്; 80 ലക്ഷത്തിൻ്റെ ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല
Local

കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്; 80 ലക്ഷത്തിൻ്റെ ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല

Perinthalmanna RadioDate: 04-08-2023പെരിന്തൽമണ്ണ: സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്. പട്ടാമ്പി റോഡിലുള്ള പിടി.സെയ്തലവിയുടെ ഉടമസ്ഥതയിലുള്ള പിടിഎസ് ലോട്ടറി ഏജൻസിയിൽ വിൽപന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് എടുത്തയാളെ കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ വർഷം സംസ്ഥാന ലോട്ടറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും ഇവിടെ വിൽപന നടത്തിയ ടിക്കറ്റിനു ലഭിച്ചിരുന്നു. 40 വർഷത്തോളമായി സെയ്തലവി ലോട്ടറി ഏജൻസി തുടങ്ങിയിട്ട്. ഇന്നലെ സൈതലവിയുടെ മകൻ സജാദിന്റെ നേതൃത്വത്തിൽ കടയിൽ എത്തിയവർക്ക് ലഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കിട്ടു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------------...
വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ആനമങ്ങാട്ടെ ക്ഷീരകര്‍ഷകന്
Local

വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ആനമങ്ങാട്ടെ ക്ഷീരകര്‍ഷകന്

Perinthalmanna RadioDate: 14-07-2023ആലിപ്പറമ്പ്: വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ആനമങ്ങാട്ടെ ക്ഷീരകർഷകന്. ആനമങ്ങാട് കൃഷ്ണപ്പടിയിലെ ഒലിയത്ത് അയ്യപ്പൻ (70) ആണ് ഒന്നാം സമ്മാനമായ 75 ലക്ഷത്തിന് അർഹനായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയിയായത്.സ്ഥിരമായി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്ന ആളാണ് അയ്യപ്പൻ. ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസീസിൽനിന്നാണ് ടിക്കറ്റെടുത്തത്. കേരള സ്റ്റേറ്റ് കോർപ്പറേഷൻ ബാങ്കിന്റെ അലനല്ലൂർ ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചു. അയ്യപ്പനും ഭാര്യ അമ്മിണിയും ക്ഷീരകർഷകരാണ്. ഉപജീവനമാർഗവും ഇതാണ്. മൂന്ന് പെൺമക്കളാണ് ഇവർക്കുള്ളത്. അനിത, അനില, അനിഷ എന്നിവർ. സമ്മാനത്തുക കൊണ്ട് കടബാധ്യതകൾ തീർക്കണമെന്നും സ്ഥിരമായി വരുമാനം ലഭിക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണമെന്നുമാണ് അയ്യപ്പന്റെ ആഗ്രഹം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalma...
ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 2600 രൂപയുടെ ടിക്കറ്റ് തട്ടിയെടുത്തു
Local

ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 2600 രൂപയുടെ ടിക്കറ്റ് തട്ടിയെടുത്തു

Perinthalmanna RadioDate: 21-10-2022പെരിന്തൽമണ്ണ: ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് വിൽപ്പനക്കാരനെ കബളിപ്പിച്ച് 2600 രൂപയുടെ ടിക്കറ്റ് തട്ടിയെടുത്തു. മുച്ചക്രവാഹനത്തിൽ ലോട്ടറി വിറ്റ് ഉപജീവനംനടത്തുന്ന കടുങ്ങപുരം പരവക്കൽ സ്വദേശിയായ മണിക്കുട്ടനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞദിവസം 5000 രൂപയുടെ സമ്മാനം അടിച്ചിട്ടുണ്ടെന്നുപറഞ്ഞ് ബൈക്കിലെത്തിയ യുവാവാണ് 2600 രൂപയുടെ ടിക്കറ്റ് വാങ്ങി മുങ്ങിയത്.ബൈക്കിൽ മണിക്കുട്ടന്റെ പിന്നാലെ ഹോണടിച്ചെത്തിയ യുവാവ് ലോട്ടറിയെടുക്കാനാണെന്നും ഏഴാംതീയതിയിലെ നിർമൽ ഭാഗ്യക്കുറിയിൽ അയ്യായിരം രൂപ സമ്മാനമടിച്ചിട്ടുണ്ടെന്നും പറഞ്ഞ് നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി. മാറി നൽകാൻ പണമില്ലെന്നു പറഞ്ഞപ്പോൾ 2600 രൂപയുടെ ടിക്കറ്റ് വാങ്ങുകയുംചെയ്തു. പെരിന്തൽമണ്ണയിലെ വസ്ത്ര സ്ഥാപനത്തിലാണ് ജോലിചെയ്യുന്നതെന്നും ബാക്കി പണം അവിടെ തന്നാൽമതിയെന്നും പറഞ്ഞ് യുവാവ് പോകുകയായിരുന്നുവെന്നും ...