Tag: Kerala Motor Vehicle Department

വഴിവക്കിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉപഹാരം; ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റുകള്‍ നല്‍കി
Local

വഴിവക്കിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉപഹാരം; ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റുകള്‍ നല്‍കി

Perinthalmanna RadioDate: 22-06-2023തലയിൽ ഹെൽമെറ്റ് ഉണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ.  നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മ വിശ്വാസത്തിൽ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവർക്ക് വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും നല്‍കി ഹെൽമറ്റുകൾ. ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ്  യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു ഹെൽമറ്റ് വിതരണം.കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിന...
സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വാഹനങ്ങളിൽ നിന്ന്  2.40 ലക്ഷം പിഴയീടാക്കി
Kerala

സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വാഹനങ്ങളിൽ നിന്ന്  2.40 ലക്ഷം പിഴയീടാക്കി

Perinthalmanna RadioDate: 13-02-2023സംസ്ഥാന വ്യാപകമായി മോട്ടർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മറ്റു വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ ഈടാക്കി.ഫസ്റ്റ് എയ്ഡ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴയടപ്പിച്ചു. റോഡ് സുരക്ഷ പാലിക്കാതെയും പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ, ശബ്ദ മലീനീകരണം ഉണ്ടാക്കിയ വാഹനങ്ങൾ എന്നിവയെന്നു പരിശോധനയിൽ കണ്ടെത്തിയ 78 വാഹനങ്ങളിൽ നിന്നായി 1,56,000 രൂപ ഈടാക്കി.യൂണിഫോം ധരിക്കാതെ വാഹനം ഓടിച്ച ടാക്സി ഡ്രൈവർമാരിൽനിന്ന് 250  രൂപ വീതം പിഴ ഈടാക്കി. പെർമിറ്റ്  ലംഘിച്ചും റൂട്ട് തെറ്റിച്ചും ഓടിയ 18 വാഹന ഉടമകളെ വിവരം ശേഖരിച്ച് താക്കീത് നൽകി വിട്ടയച്ചു...........................
രൂപമാറ്റം വരുത്തിയ സൈലന്‍സര്‍; 319750 രൂപ പിഴ ചുമത്തി
Local

രൂപമാറ്റം വരുത്തിയ സൈലന്‍സര്‍; 319750 രൂപ പിഴ ചുമത്തി

Perinthalmanna RadioDate: 18-01-2023മലപ്പുറം: വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തി മോടിയാക്കിയും സൈലന്‍സറിന് ഘടനാ മാറ്റം വരുത്തി ശബ്ദം കൂട്ടിയും നിരത്തിലിറങ്ങുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ദേശീയ റോഡ് സുരക്ഷ വാരത്തിന്റെ  ഭാഗമായാണ്    ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം  മോട്ടോര്‍ വാഹന വകുപ്പ്  എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനങ്ങളുടെ നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും കണ്ടെത്താനുള്ള കര്‍ശന പരിശോധന നടത്തിയത്. എയര്‍ഹോണ്‍ ഉപയോഗിക്കുന്ന ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്കെതിരെയും നടപടി കര്‍ശനമാക്കിയിട്ടുണ്ട് . വാഹനങ്ങളുടെ സൈലന്‍സര്‍ മിനി പഞ്ചാബി, ലോങ്ങ് പഞ്ചാബി, പുട്ടും കുറ്റി, ഡോള്‍ഫിന്‍,പഞ്ചാബി, റെഡ് ട്രോസ്റ്റ്, സദാ, ജി ഐ പൈപ്പ് എന്നീ പേരുകളില്‍ പ്രചരിക്കുന്ന ഡിസൈനുകളിലേക്ക് മാറ്റിയാണ് അമിത ശബ്ദം പുറപ്പെടുവിക്കുന്നത്. ഇത്തരത്തില്‍ സൈലന്...
നിരത്തുകളിലെ മര്യാദ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
Local

നിരത്തുകളിലെ മര്യാദ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Perinthalmanna RadioDate: 06-01-2023മലപ്പുറം: ഭാരവാഹനങ്ങള്‍ ഇടതുവശം ചേര്‍ന്ന് ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനും ഗുരുതര നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലയില്‍ വാഹന പരിശോധനയും ബോധവല്‍ക്കരണവും ആരംഭിച്ചു. വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശപ്രകാരം പ്രകാരമാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത്.ഭാരവാഹനങ്ങള്‍ നാലുവരിപ്പാതകളില്‍ വലതുവശം ചേര്‍ന്ന് ഓടിക്കുന്നതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്യാനിടയാവുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്മാരും വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥന്മാരും പരിശോധന നടത്തിയത്. ജ...
സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് ഓടിയ ടെമ്പോ ട്രാവലര്‍ പിടിയില്‍
Local

സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് ഓടിയ ടെമ്പോ ട്രാവലര്‍ പിടിയില്‍

Perinthalmanna RadioDate: 14-11-2022മലപ്പുറം: വാഹനത്തിന് ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ ഒരു രേഖകളുമില്ലതെ സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍ (കോണ്‍ടാക്ട് ക്യാരേജ്) വാഹനത്തെ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തെ വെല്ലുവിളിച്ചും സ്‌കൂള്‍ കുട്ടികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷ കല്‍പ്പിക്കാതെയുമാണ് വാഹനം സര്‍വീസ് നടത്തിയത്. ജില്ലാ ആര്‍ടിഒ സിവിഎം ഷരീഫിന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.പ്രജീഷ്, സി.വി മാര്‍ത്താണ്ഡന്‍, പി.സെന്തില്‍, വി.വിഷ്ണു, ഡ്രൈവര്‍ അജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സമയങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് മഞ്ചേരി നറുകരയില്‍ വാഹനം പിടിയിലായത്. മഞ്ചേരി ബോയ്‌സ് സ്‌കൂള്‍, മഞ്ചേരി ഗേള്‍സ് സ്‌കൂള്‍, ചുള്ളക്കാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളെയെടുത്ത് പോക...
സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു
Kerala, Local

സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു

Perinthalmanna RadioDate: 14-11-2022മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾക്ക് പ്രവർത്തനാനുമതി വൈകുന്നു.കെൽട്രോൺ നേരിട്ടു സ്ഥാപിച്ച ക്യാമറകളിൽ നിന്ന് ഏപ്രിൽ മുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. എഐ ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് വയലേഷൻ, പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകളും ഉൾപ്പെടെ 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്.ആദ്യഘട്ടത്തി‍ൽ മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. എന്നാൽ, കെൽട്...
റോഡിലെ നിയമ ലംഘനം; ജില്ലയിൽ ഒരു കോടിയിലേറെ പിഴ ഈടാക്കി
Kerala, Local

റോഡിലെ നിയമ ലംഘനം; ജില്ലയിൽ ഒരു കോടിയിലേറെ പിഴ ഈടാക്കി

Perinthalmanna RadioDate: 13-11-2022മലപ്പുറം: ജില്ലയിൽ കഴിഞ്ഞ മാസം റോഡിലെ നിയമ ലംഘനങ്ങൾക്ക് മോട്ടർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് ഒരു കോടിയിലേറെ രൂപ. 5794 കേസുകളിലായി ആകെ 1.13 കോടി രൂപയാണ് പിഴ ചുമത്തിയത്.കാൽനടയാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ഭീഷണിയായി അപകടകരമായ രീതിയിൽ ഡ്രൈവിങ്നടത്തുന്ന വാഹന ഡ്രൈവർമാർക്കും, ഇഷ്ടാനുസരണം വാഹനങ്ങൾക്ക് മോടി കൂട്ടിയവർക്കും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണിൽ ഇമ്പം കണ്ടെത്തിയവർക്കും എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ മാസം ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 36 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും അപാകത കണ്ടെത്തിയ 44 വാഹനങ്ങളുടെ ഫിറ്റ്നസും മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.ജില്ലാ ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ കഴിഞ്ഞ (ഒക്ടോബറിൽ) മാസം നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസുകൾ ഉൾപെടെ 249 വാഹനങ്ങളിൽ രൂപമ...
അവധി ദിനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിൻ്റെ കർശന പരിശോധന തുടരുന്നു
Local

അവധി ദിനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിൻ്റെ കർശന പരിശോധന തുടരുന്നു

മലപ്പുറം: അവധി ദിനങ്ങളിലും കര്‍മനിരതരായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടും നിയമ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിയമ ലംഘനങ്ങള്‍ കെതിരെയുള്ള  ഓപ്പറേഷന്‍ 'ഫോക്കസ് ത്രീ' പരിശോധന അവധി ദിവസങ്ങളിലും  കര്‍ശനമാക്കിയത്. പരിശോധനയോടൊപ്പം ഓരോ നിയമ ലംഘനങ്ങളെക്കുറിച്ചും അതിന്റെ  ഭവിഷ്യത്തുകളെ കുറിച്ചും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കല്‍, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അനധികൃതമായി മോടി കൂട്ടിയ വാഹനങ്ങള്‍ക്കെതിരെയും  അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചത് ഹെല്‍മെറ്റും, ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിച്ചത് തുടങ്ങിയ 18 ...
ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ടൂറിസ്റ്റ് ബസുകൾക്ക് നിറം മാറ്റാൻ സാവകാശം
Kerala

ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ടൂറിസ്റ്റ് ബസുകൾക്ക് നിറം മാറ്റാൻ സാവകാശം

Perinthalmanna RadioDate: 21-10-2022സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദേശത്തിൽ താത്കാലിക ഇളവ്. ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാൽ മതിയെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഉത്തരവിറക്കി. എന്നാൽ, അടുത്തുതന്നെ ടെസ്റ്റുള്ള ബസുകൾ വെള്ളയാക്കണമെന്ന നിർദേശത്തിൽ മാറ്റമില്ല.ചുരുങ്ങിയ സമയത്തിനുള്ളിൽ നിറം മാറ്റുന്നതിലെ പ്രയാസം വ്യക്തമാക്കി ബസ്സുടമകൾ സമർപ്പിച്ച പരാതിയും അധിക സാമ്പത്തികബാധ്യതയും പരിഗണിച്ചാണു നടപടി.ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കു പുതുതായി 31 നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചു. ഇതിൽ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ളതാണു പുതിയ നിർദേശങ്ങൾ.വേഗപ്പൂട്ട് വേർപെടുത്തി ഓടുക, അനുവദനീയമായതിൽ കൂടുതൽ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവർത്തിക്കാതിരിക്കുക, എയർ ...
ബ്ലാസ്റ്റേഴ്‌സിന്റെ ബസില്‍ മഞ്ഞ സ്റ്റിക്കര്‍;ഫിറ്റ്‌നസ് റദ്ദാക്കി MVD, കണ്ടെത്തിയത് 5 നിയമലംഘനങ്ങള്‍
Sports

ബ്ലാസ്റ്റേഴ്‌സിന്റെ ബസില്‍ മഞ്ഞ സ്റ്റിക്കര്‍;ഫിറ്റ്‌നസ് റദ്ദാക്കി MVD, കണ്ടെത്തിയത് 5 നിയമലംഘനങ്ങള്‍

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ടീമിന്റെ ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നിയമവിരുദ്ധമായി ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് ബസിന്റെ ഫിറ്റ്‌നസ് എംവിഡി റദ്ദാക്കി. ടീം ഉപയോഗിക്കുന്ന രണ്ട് ബസുകളില്‍ മഞ്ഞ സ്റ്റിക്കര്‍ പതിച്ച ബസിന്റെ ഫിറ്റ്‌നസാണ് റദ്ദാക്കിയത്.ബസിന്റെ ടയറുകള്‍ മോശാവസ്ഥയിലാണ്, ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്നതുള്‍പ്പെടെ ബസില്‍ അഞ്ച് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും എംവിഡി അറിയിച്ചു. ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് വാഹന ഉടമയില്‍ നിന്ന് നേരത്തെ എം.വി.ഡി വിശദീകരണം തേടിയിരുന്നു. ശനിയാഴ്ച ടീമിന്റെ പരിശീലനത്തിനിടെ പനമ്പള്ളി നഗറില്‍ വച്ചാണ് ബസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്റ്റുകള്‍ക്ക് ഏകീകൃത നിറം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്...