വേനൽ ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു
Perinthalmanna RadioDate: 12-03-2023വേനൽ ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു. ഈ സീസണിൽ മാത്രം 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണക്ക്. വനമേഖലയോട് ചേര്‍ന്ന് ഫയര്‍ സേഫ്റ്റി ഓഡിറ്റ് കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നത തലയോഗം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.അലക്ഷ്യമായ ഇടപെടലുകളും അശ്രദ്ധമായ പെരുമാറ്റവുമാണ് കാട്ടു തീയിന് കാരണമെന്നാണ് വനം വകുപ്പ് വിലയിരുത്തൽ . വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് പ്രധാനമായും തീ പടര്‍ന്ന് പിടിക്കുന്നത്. മനപൂര്‍വ്വം തീയിട്ടതിന് വനം വകുപ്പ് ഇതിനകം 14 കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വനമേഖലയിൽ ആകെ 133 തീപ്പിടുത്തങ്ങളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ട്. ഇടുക്കി ജില്ല...




