ഓപ്പറേഷൻ ആഗ് പരിശോധനയിൽ ജില്ലയില്‍ 267 പേർ അറസ്റ്റിൽ
Perinthalmanna RadioDate: 06-02-2023മലപ്പുറം: കുറ്റ കൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ ‘ആഗ്’ പരിശോധനയിൽ കർശന നടപടിയുമായി ജില്ലാ പോലീസ്. ശനിയാഴ്‌ച നടന്ന പരിശോധനയിൽ മാത്രം സമൂഹ വിരുദ്ധർക്കെതിരേ 836 കേസുകളാണ് രജിസ്റ്റർചെയ്തത്. 267 പേർ അറസ്റ്റിലുമായി. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിർദേശ പ്രകാരം മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.2895 വാഹനങ്ങൾ പരിശോധിക്കുകയും നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് 9,80,750 രൂപ പിഴചുമത്തുകയും ചെയ്തു. നിരവധി കേസുകളിൽ പ്രതിയായി കോടതി ജാമ്യമെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന 35 പേരെ പിടികൂടി. രാത്രികാല പരിശോധനയിൽ ജാമ്യമില്ലാ വാറന്റ് പ്രകാരം 80 പേരെയും മറ്റു കേസുകളിൽ 40 പേരെയും പിടികൂടി.സമൂഹ വിരുദ്ധ പ്രവർത്തന പശ്ചാത്തലമുള്ള 122 പേരിൽ 53 പേരെ കരുതൽ തടങ്കലിലാക്കി. മ...



