Tag: Kerala Rain

വേനൽ മഴയ്ക്ക് ഏപ്രിലിൽ ശക്തി വർധിക്കും
Kerala

വേനൽ മഴയ്ക്ക് ഏപ്രിലിൽ ശക്തി വർധിക്കും

Perinthalmanna RadioDate: 03-04-2023തിരുവനന്തപുരം ∙ വേനൽ മഴയ്ക്ക് ഏപ്രിലിൽ ശക്തി വർധിക്കും. രണ്ടാമത്തെ ആഴ്ചയോടു കൂടി മഴ കൂടുതലായി ലഭിക്കുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഈ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നു പ്രവചനമുണ്ട്. മാർച്ചിൽ പ്രതീക്ഷിച്ച വേനൽ മഴ കേരളത്തിനു ലഭിച്ചിരുന്നു. ശരാശരി 34.4 മില്ലിമീറ്റർ മാർച്ചിൽ ലഭിക്കുന്നതിൽ 31.4 മില്ലിമീറ്റാണ് ഇത്തവണ പെയ്തത്. ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിൽ സാധാരണയിലും കവിഞ്ഞു മഴ പെയ്തപ്പോൾ മറ്റു ജില്ലകളിൽ കുറഞ്ഞു.വ്യാപകമായല്ല, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടി വേനൽ മഴ ലഭിക്കുന്നതാണു രീതിയെന്നു തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മേധാവി ഡോ.കെ.സന്തോഷ് പറഞ്ഞു. ഉച്ചയ്ക്കു മുൻപു മഴ പെയ്താലാണു ചൂടു കാര്യമായി കുറയുക. മാർച്ചിൽ മഴ ലഭിക്കാത്ത കണ്ണൂർ, കാസർകോട് പോലുള്ള വടക്കൻ ജില്ലകളിൽ ഈ മാസം മഴ പ്രതീക്ഷിക്കാമെ...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 26-03-2023ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലില്‍ കൈക്കൊള്ളേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ ലഭിച്ചേക്കും.കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 40 ഡിഗ്രിക്കും മുകളിലേക്ക് ഉയര്‍ന്നിരുന്നു. പാലക്കാട് എരിമയൂരില്‍ രേഖപ്പെടുത്തിയ 41.2 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും താപനില 40 ഡിഗ്രിക്ക് മുകളിലെത്തി. അതേസമയം ഇന്നലെ തൃശൂരില്‍ വേനല്‍ മഴയ്‌ക്കൊപ്പം മിന്നല്‍ ചുഴലിയുണ്ടായത് ഏറെ നാശനഷ്ടങ്ങള്‍ക്ക് കാരണമായിരുന്നു. ഇവിടെ വ്യാപകമായ കൃഷി നഷ്ടവും ഉണ്ടായിട്ടുണ്ട്..........
വേനൽമഴയിൽ 99% കുറവ്; ജലക്ഷാമം രൂക്ഷമാ‍യേക്കും
Kerala

വേനൽമഴയിൽ 99% കുറവ്; ജലക്ഷാമം രൂക്ഷമാ‍യേക്കും

Perinthalmanna RadioDate: 22-03-2023ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വേനൽമഴയിൽ 99% കുറവ്. വേനൽമഴ കാര്യമായി ലഭിച്ചിട്ടില്ല. സ്ഥിതി തുടർന്നാൽ ജലക്ഷാമം രൂക്ഷമാ‍കാനാണ് സാധ്യത. ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഴക്കുറവ് പതിവാണെന്നു കാലാവസ്ഥാ വകുപ്പ് പറയുന്നു. ഏപ്രിൽ–മേയ് മാസങ്ങളിൽ 15–20 സെന്റീമീറ്റർ വരെ മഴ ലഭിക്കും. കാലവർഷത്തിൽ 200– 225 സെന്റീമീറ്റർ വരെയും തുലാവ‍ർഷത്തിൽ 60–70 സെന്റീമീറ്റർ വരെയും മഴ ലഭിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഏപ്രിലിൽ വേനൽമഴ ലഭിക്കുന്നുണ്ടെന്നു ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് 94 ഗ്രാമപ്പഞ്ചായത്തുകളിൽ നടത്തിയ ജല‍ബജറ്റിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചതിലൂടെയാണ് ഈ നിഗമനത്തിലെത്...
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 16-03-2023കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.ഞായറാഴ്ച്ച വരെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിച്ചേക്കും. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.അതേസമയം ഉയർന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.38.4 °C. പുനലൂർ 37.5°C, വെള്ളാനിക്കര 36.3°C എന്നിങ്ങനെയായിരുന്നു ചൂട്. പൊതു ജനങ്ങൾ ജാഗ്രത തുടരണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം................................
കനത്ത ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും മഴ പെയ്തു
Local

കനത്ത ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും മഴ പെയ്തു

Perinthalmanna RadioDate: 15-03-2023പെരിന്തൽമണ്ണ: കനത്ത ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും വേനൽ മഴയെത്തി. ഇന്ന് രാത്രി 7:30  മണിയോടെയാണ് പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തത്.  വരും ദിവസങ്ങളിലും വേനൽ മഴ ലഭിച്ചാല്‍ കൊടും ചൂടിന് ആശ്വാസം ആകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. വേനൽ കനത്തതോടെ ചൂട് ക്രമാതീതമായി വർദ്ധിച്ചിരുന്നു.  സംസ്ഥാനത്ത് മലപ്പുറം ഉൾപ്പെടെയുള്ളവിവിധ ജില്ലകളിൽ ഇന്ന് മുതൽ മഴ പെയ്‌തേക്കുമെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതു പോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് തന്നെ വേനൽ മഴയെത്തി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്...
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യത
Local

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യത

Perinthalmanna RadioDate: 15-03-2023തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം നേരിയതോതിൽ ഇടിയോടുകൂടിയ വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.വ്യാഴാഴ്ച കേരളതീരത്ത് 0.4 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. മഴ സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------...
അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴക്ക് സാധ്യത
Kerala

അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴക്ക് സാധ്യത

Perinthalmanna RadioDate: 12-03-2023അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളിലും നേരിയ തോതില്‍ മഴ പെയ്യും.ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം ഇടുക്കി മലപ്പുറം, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.സംസ്ഥാനത്ത് ഇതുവരെ വേനല്‍ മഴ പെയ്തു തുടങ്ങിയിട്ടില്ല. 99 ശതമാനം മഴക്കുറവാണ് ഇന്ന് വരെ രേഖപ്പെടുത്...
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത
Local

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 31-01-2023ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്തും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ, മധ്യ കേരളത്തിലെ കിഴക്ക മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ച...
കേരളത്തിൽ ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് കാരണം ബാൻഡ് മേഘങ്ങൾ
Kerala

കേരളത്തിൽ ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് കാരണം ബാൻഡ് മേഘങ്ങൾ

Perinthalmanna RadioDate: 25-01-2023കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ മഴപെയ്യുന്നത് ഇന്ത്യൻ മഹാ സമുദ്രത്തിലെ മാഡെൻ ജൂലിയൻ ആന്തോളനം എന്ന പ്രതിഭാസംമൂലം. അന്തരീക്ഷത്തിലെ ഊർജതരംഗങ്ങളുടെ ഫലമായി ഭൂമധ്യരേഖയോടുചേർന്ന് മേഘക്കൂട്ടങ്ങൾ ഉണ്ടാകുന്നതിനാലാണിത്. റോളണ്ട് മാഡെൻ, പോൾ ജൂലിയൻ എന്നീ ശാസ്ത്രജ്ഞരാണ് ഈ പ്രതിഭാസം കണ്ടെത്തിയത്.ക്ലൗഡ് ബാൻഡ് എന്നും അറിയപ്പെടുന്ന ഇവ നിശ്ചിത അകലത്തിലാണ് രൂപപ്പെടുന്നത്. ബാൻഡ്മേളക്കാർ അണിനിരക്കുന്നതുപോലെയാണിത്. മഴയെത്തുടർന്ന് മൂടൽമഞ്ഞും തണുപ്പും കൂടും. ഭൂമധ്യരേഖയോടുചേർന്ന് 15 ഡിഗ്രി വീതം തെക്കും വടക്കുമായാണ് ഈ മേഘങ്ങൾ രൂപപ്പെടുന്നത്. ഇവ കിഴക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും.കടലിലെ ചൂടുകാരണം വായു ചൂടായാണ് പുതിയ മേഘം രൂപംകൊള്ളുന്നത്. മേഘക്കൂട്ടങ്ങൾ ഒന്നിടവിട്ട് പെയ്തുകൊണ്ടിരിക്കും. രൂപപ്പെടുന്നതും ഒന്നിടവിട്ടാണെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു....
സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത
Local

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

Perinthalmanna RadioDate: 23-01-2023തിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്ക...