Tag: Kerala Ration shop

റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി
Kerala, Local

റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി

Perinthalmanna RadioDate: 17-03-2023കേരളത്തിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ള കാർഡുപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും, ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം. ഇപ്രകാരമൊരു നടപടിയും ആലോചനയിൽ ഇല്ല. ഇത്തരം വ്യാജവാർത്ത നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽ...
ഏപ്രിൽ മുതൽ റേഷൻ കടകളിൽ സമ്പുഷ്ടീകരിച്ച അരിമാത്രം
Local

ഏപ്രിൽ മുതൽ റേഷൻ കടകളിൽ സമ്പുഷ്ടീകരിച്ച അരിമാത്രം

Perinthalmanna RadioDate: 11-03-2023റേഷൻകടകളിലൂടെ ഏപ്രിൽ ഒന്നുമുതൽ സമ്പുഷ്ടീകരിച്ച അരിമാത്രമേ വിതരണംചെയ്യൂവെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കേന്ദ്രം നൽകുന്ന വിഹിതത്തിൽ ഇതു നിർബന്ധമാക്കിയിട്ടുണ്ട്. വിലക്കയറ്റം നേരിടാൻ ആന്ധ്രയിൽ പ്രത്യേകം കൃഷിയിറക്കി ഉത്പാദിപ്പിച്ച ജയ അരി ഏപ്രിൽ 15-ഓടെ എത്തുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.മുൻഗണനേതര കാർഡുകാർക്ക് ഈ മാസം വിതരണംചെയ്യാൻ കേന്ദ്രം അനുവദിച്ച 6546 മെട്രിക് ടൺ ഗോതമ്പെത്തി. സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച ഗോതമ്പിനുപകരം അനുവദിച്ച റാഗി 991 മെട്രിക് ടണ്ണും എത്തിയിട്ടുണ്ട്. ഇതു പൊടിയാക്കി അടുത്തമാസം മുതൽ വിതരണംചെയ്യും.ആന്ധ്രയിൽനിന്നെത്തുന്ന ജയ അരി ഏപ്രിൽ പകുതിമുതൽ വിതരണംചെയ്യാനാവുമെന്നാണ് പ്രതീക്ഷ. സമ്പുഷ്ടീകരിച്ച പുഴുക്കലരിമാത്രമേ ഏപ്രിൽമുതൽ നൽകൂവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. സംസ്ഥാനം ഉത്പാദിപ്പിക്കുന്ന അരിയും ഇങ്ങന...
റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 4,61,370 ക്വിന്റൽ ഭക്ഷ്യധാന്യം
Kerala

റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 4,61,370 ക്വിന്റൽ ഭക്ഷ്യധാന്യം

Perinthalmanna RadioDate: 03-03-2023പൊ​തു​വി​പ​ണി​യി​ൽ അ​രി​വി​ല ഉ​യ​ർ​ന്ന് നി​ൽ​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ​ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്ന​ത് 4,61,370 ക്വി​ന്‍റ​ൽ ഭ​ക്ഷ്യ​ധാ​ന്യം. പ്ര​ധാ​ന​മ​ന്തി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന​യോ​ജ​ന പ​ദ്ധ​തി (പി.​എം.​ജി.​കെ.​എ.​വൈ) പ്ര​കാ​രം അ​നു​വ​ദി​ച്ച 4,48,920 ക്വി​ന്‍റ​ൽ അ​രി​യും 12,450 ക്വി​ന്‍റ​ൽ ഗോ​ത​മ്പു​മാ​ണ് മൂ​ന്നു​മാ​സ​മാ​യി വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. പ​ദ്ധ​തി വ​ഴി ല​ഭി​ച്ച അ​രി നീ​ല, വെ​ള്ള​കാ​ർ​ഡു​കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള അ​നു​മ​തി​തേ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും അ​നു​കൂ​ല​തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. ഇ​തോ​ടെ ക​ട​ക​ളി​ലെ പ​ച്ച​രി, പു​ഴു​ക്ക​ല​രി ചാ​ക്കു​ക​ളി​ൽ പൂ​പ്പ​ൽ പി​ടി​ച്ച്​​ തു​ട​ങ്ങി​യി​ട്ടു​ണ്ട്.കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യു...
ഇ പോസ് സംവിധാനം പണിമുടക്കി; റേഷൻ വിതരണം പ്രതിസന്ധിയിൽ
Kerala, Local

ഇ പോസ് സംവിധാനം പണിമുടക്കി; റേഷൻ വിതരണം പ്രതിസന്ധിയിൽ

Perinthalmanna RadioDate: 01-03-2023തുടർച്ചയായി ഇ പോസ് സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയിലായി. മണിക്കൂറുകൾ കാത്തിരുന്നിട്ടും നിരവധി പേരാണ് റേഷൻ വാങ്ങാനാകാതെ തിരികെപോയത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനാവത്തതോടെ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഈ മാസം നാല് വരെ നീട്ടി.മാസാവസാനമായ ഇന്നലെ മിക്ക റേഷൻ കടകളിലും കണ്ടത് നീണ്ട നിരയാണ്. എന്നാൽ കൂടുതൽ പേരും മടങ്ങിയത് വെറും കൈയ്യോടെ. സെർവർ തകരാറിലായതോടെ മിഷനിൽ കൈവിരൽ പതിക്കുന്നത് പരാചയപ്പെടുകയാണ്. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ചിലർക്ക് ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അത് പ്രയോജനപ്പെടുത്തി അരി വാങ്ങാനാകും. അതേസമയം കൂടുതൽ പേർക്കും മറിച്ചാണ് സ്ഥിതി.ഇ പോസ് മെഷീനുകൾ സമയ ബന്ധിതമായി സർവീസ് നടത്താത്തത് പ്രതിസന്ധിക്ക് കാരണമായി. സങ്കേതിക തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്. കൂടാതെ പ്രധാനമന്ത്രി അന്നയോജന പദ്ധ...
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു; ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടി
Kerala, Local

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു; ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടി

Perinthalmanna RadioDate: 28-02-2023സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ച് ഒന്ന് മുതൽ റേഷൻ കടകൾ രാവിലെ എട്ട് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ ഏഴ് വരെയും പ്രവർത്തിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടാനും സർക്കാർ തീരുമാനിച്ചു.കഴിഞ്ഞ മാസം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ വൈകീട്ടുമാണ് റേഷൻ വിതരണം ചെയ്തിരുന്നത്. ഇത് മൂലം മാസാവസാനം റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേർക്ക് റേഷൻ ലഭിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരി...
ഇ പോസ് മെഷീൻ മെല്ലപ്പോക്കിൽ; റേഷൻ വിതരണം അവതാളത്തിൽ
Kerala

ഇ പോസ് മെഷീൻ മെല്ലപ്പോക്കിൽ; റേഷൻ വിതരണം അവതാളത്തിൽ

Perinthalmanna RadioDate: 28-02-2023സെർവർ തകരാറിലായതോടെ റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം മെല്ലെപ്പോക്കിൽ. മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെടുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഫെബ്രുവരി മാസം ഇന്ന് അവസാനിക്കാനിരിക്കെ നിരവധി ആളുകളാണ് ഈ മാസത്തെ റേഷൻ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്.സംസ്ഥാനത്തെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാര്‍ഡുടമകളിൽ എഴുപത് ശതമാനത്തോളം മാത്രമാണ് ഫെബ്രുവരിയിലെ റേഷൻ വാങ്ങിയത്. കടകളിലെത്തുന്ന പലരും ഇ പോസ് മെഷീനിൽ കൈവിരൽ പതിച്ചിട്ടും പരാജയപ്പെട്ട് മടങ്ങുകയാണ്. ചിലർ ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അതു പ്രയോജനപ്പെടുത്തി അരി വാങ്ങാൻ സാധിക്കുന്നുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്ത നമ്പർ മാറിയ ആളുകളാണ് പ്രയാസത്തിലായത്.ഇപോസ് മെഷീനുകൾ സമയബന്ധിതമായി സര്‍വ്വീസ് നടത്താത്തതും പ്രതിസന്ധിക്ക് കാരണമായെന്നാണ് വ്യപാരികൾ പറയുന്നത്. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അടുത്ത മാസം ...
ഇ പോസ് വീണ്ടും മെല്ലെപ്പോക്കിൽ; റേഷൻ വിതരണം പ്രതിസന്ധിയിൽ
Local

ഇ പോസ് വീണ്ടും മെല്ലെപ്പോക്കിൽ; റേഷൻ വിതരണം പ്രതിസന്ധിയിൽ

Perinthalmanna RadioDate: 26-02-2023സംസ്ഥാനത്ത് റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം വീണ്ടും മെല്ലെപ്പോക്കിൽ. ഇന്നലെ വിതരണത്തിൽ വലിയ പ്രതിസന്ധിയുണ്ടായി. റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ വിരൽ പതിപ്പിച്ചും ഇതു പരാജയപ്പെടുമ്പോഴുള്ള ബദൽ രീതിയായ റേഷൻ കാർഡ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒടിപി വരുന്നതും പലയിടത്തും പ്രവർത്തിച്ചില്ല. മാസാവസാനമായതോടെ കടകളിൽ തിരക്കും കൂടി. ആകെ 93.34 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 59.27 ലക്ഷം പേരാണ് (63.5%) ഈ മാസം റേഷൻ വാങ്ങിയത്. രണ്ടു ദിവസം കൂടിയാണ് വിതരണത്തിന് അവശേഷിക്കുന്നത്. സമയ ക്രമീകരണം എന്ന, 3 മാസത്തിലേറെ നീണ്ട പരീക്ഷണത്തിനു ശേഷം മാർച്ച് ഒന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം പഴയ രീതിയിലേക്കു മടങ്ങിയേക്കും. സമയക്രമീകരണം ഫലിച്ചില്ലെന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഇത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthal...
മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ റേഷന്‍ കടകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം
Local

മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ റേഷന്‍ കടകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം

Perinthalmanna RadioDate: 20-02-2023മലപ്പുറം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. ജില്ലകളില്‍ വ്യത്യസ്ഥ സമയങ്ങളിലായിരുന്നു റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം.മലപ്പുറം ജില്ലയിലെ റേഷന്‍ കടയുടെ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ രാവിലെ 8:00 മുതല്‍ ഉച്ചക്ക് 1:00 മണി വരെ ആയിരിക്കുമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസ് അറിയിച്ചു. ഫെബ്രുവരി 25 വരെയാണ് ഇതേ രീതിയില്‍ തുടരുക. ഉച്ചക്ക് ശേഷം റേഷന്‍ കടകള്‍ തുറക്കുന്നതല്ലെന്നും വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E...
വില്‍പനയും കമ്മിഷനും കുറഞ്ഞു; 3000 റേഷൻ കടകൾ പൂട്ടിയേക്കും
Local

വില്‍പനയും കമ്മിഷനും കുറഞ്ഞു; 3000 റേഷൻ കടകൾ പൂട്ടിയേക്കും

Perinthalmanna RadioDate: 18-02-2023ജനുവരി മുതൽ വിൽപനയും അതേ തുടർന്നു വ്യാപാരികൾക്കു കമ്മിഷനും കുറഞ്ഞതോടെ മൂവായിരത്തോളം റേഷൻ കടകൾ പൂട്ടിയേക്കും. ഇവയിൽ ഭൂരിഭാഗവും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ്. 195 വ്യാപാരികൾക്കു ജനുവരിയിൽ 10,000 രൂപയിൽ താഴെയാകും കമ്മിഷൻ.ചില നഗരമേഖലകളിൽ കടമുറി വാടക തന്നെ 10,000 രൂപ നൽകണം. സംസ്ഥാനത്തു പതിനാലായിരത്തോളം കടകൾ ഉള്ളതിൽ കഴിഞ്ഞ വർഷം വരെ 10,000 രൂപയിൽ കുറവ് കമ്മിഷൻ ലഭിച്ചിരുന്നവ 50 എണ്ണം മാത്രമായിരുന്നു.ജനുവരിയിൽ 2700ൽ പരം കടകൾക്ക് 10,000 – 15,000 രൂപയാകും കമ്മിഷൻ. 15,000 – 20,000 രൂപ കമ്മിഷൻ കിട്ടുന്ന കടകളുടെ എണ്ണം രണ്ടായിരത്തോളം വരും. 20,000–30,000 രൂപ ലഭിക്കുന്നവ ഏഴായിരത്തോളം. ജനുവരിയിലെ കമ്മിഷൻ ഇനിയും വിതരണം ചെയ്തിട്ടില്ല.45 ക്വിന്റലിനു താഴെ വിൽപന നടത്തുന്ന വ്യാപാരികൾക്ക് ക്വിന്റലിന് 220 രൂപ തോതിൽ 9900 രൂപയാണു കമ്മിഷൻ എന്ന് ഓൾ കേരള റ...
റേഷൻ സാധനങ്ങൾ ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും
Local

റേഷൻ സാധനങ്ങൾ ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും

Perinthalmanna RadioDate: 13-02-2023റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്​ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ തിങ്കളാഴ്ച തൃശൂരിൽ നിർവഹിക്കും.എല്ലാമാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്നതാണ്​ പദ്ധതി. അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൃത്യമായ റേഷൻ എത്തുന്നുവെന്നത് ഉറപ്പാക്കും.ഗുണഭോക്താക്കൾക്ക് സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. ആദിവാസി ഊരുകളിൽ റേഷൻസാധനങ്ങൾ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------------...