Tag: Kerala Ration shop

ഇ–പോസ് ക്രമീകരണം മൂന്നാം മാസവും; രാവിലെ തുറന്ന റേഷൻ കട വൈകിട്ട് തുറക്കില്ല
Kerala

ഇ–പോസ് ക്രമീകരണം മൂന്നാം മാസവും; രാവിലെ തുറന്ന റേഷൻ കട വൈകിട്ട് തുറക്കില്ല

Perinthalmanna RadioDate: 01-02-2023സംസ്ഥാനത്തു റേഷൻ കടകൾ ജില്ലാ അടിസ്ഥാനത്തിൽ രാവിലെയോ വൈകിട്ടോ ആയി പ്രവർത്തിക്കുന്നതിനു കഴിഞ്ഞ നവംബർ 24ന് ഏർപ്പെടുത്തിയ ക്രമീകരണം തുടർച്ചയായി മൂന്നാം മാസത്തിലേക്കു നീളുന്നു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ പരിഹരിക്കാത്ത സാഹചര്യത്തിൽ ക്രമീകരണം ഈ മാസം 28 വരെ നീട്ടാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു._കടകളുടെ ഈ മാസത്തെ സമയക്രമം ഇങ്ങനെ:_*മലപ്പുറം,* കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ കടകൾ 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. ഈ ജില്ലകളിലെ കടകൾ ഇന്നു മുതൽ 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും ഉച്ച തിരിഞ്ഞ് 2 മണി മുതൽ വൈകിട്ട് 7 മണി വരെ.തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ ഇന്നു (ഫെബ...
റേഷൻ കടകളിൽ ഇനി പുഴുക്കലരിയില്ല; അടുത്തമാസം മുതൽ സമ്പുഷ്ട അരി
Local

റേഷൻ കടകളിൽ ഇനി പുഴുക്കലരിയില്ല; അടുത്തമാസം മുതൽ സമ്പുഷ്ട അരി

Perinthalmanna RadioDate: 29-01-2023പെരിന്തൽമണ്ണ: ജില്ലയിലെ റേഷൻ കടകളിൽ ഫെബ്രുവരി മുതൽ പോഷകാംശമേറിയ സമ്പുഷ്ടഅരി (ഫോർട്ടി ഫൈഡ് റൈസ്) വിതരണത്തിന് എത്തും. പുഴുക്കലരിയുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി അടുത്ത മാസം തന്നെ നടപ്പാക്കുന്നത്.ഇനി റേഷൻ വിഹിതമായി പുഴുക്കലരി ഉണ്ടാകില്ല. ആവശ്യമായ കരുതൽ അരി ഇതിനകം അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണിൽ സംഭരിച്ചിട്ടുണ്ട്. അയേൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി പ്രത്യേകം തയാറാക്കിയ അരി തെലങ്കാനയിൽ നിന്നും ആന്ധ്ര പ്രദേശിൽ നിന്നുമാണ് അങ്ങാടിപ്പുറം എഫ്സിഐയിലേക്ക് എത്തിക്കുന്നത്.ഫെബ്രുവരി മുതൽ സമ്പുഷ്ട അരി വിതരണം ചെയ്യുന്നതിന് അങ്ങാടിപ്പുറം എഫ്സിഐ അധികൃതർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഗോഡൗണിൽ നിന്ന് അരി എത്തിക്കുന്ന പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂർ താലൂക്കുകളില...
റേഷൻ കടകൾ സ്മാർട്ട് ആക്കുന്ന കെ-സ്റ്റോർ പദ്ധതി കടലാസിൽ ഒതുങ്ങി
Local

റേഷൻ കടകൾ സ്മാർട്ട് ആക്കുന്ന കെ-സ്റ്റോർ പദ്ധതി കടലാസിൽ ഒതുങ്ങി

Perinthalmanna RadioDate: 23-01-2023പെരിന്തൽമണ്ണ: റേ​ഷ​ൻ ക​ട​ക​ൾ സ്മാർട്ട് ആക്കുന്ന കെ-​സ്റ്റോ​ർ പദ്ധ​തി ക​ട​ലാ​സി​ൽ ഒതു​ങ്ങി. മലപ്പുറം ജില്ലയി​ൽ തെരഞ്ഞെടുത്ത അ​ഞ്ച് താ​ലൂ​ക്കു​ക​ളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ കടകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചിരുന്നത്.മലപ്പുറം ജില്ലയിൽ പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​മ്പൂ​ർ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, ഏ​റ​നാ​ട് എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ അ​ഞ്ച് റേ​ഷ​ൻ ക​ട​ക​ളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ റിപ്പോർട്ട് കൈ​മാ​റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ല. 300 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണമുള്ള കടകളെയാണ് പദ്ധതിയിൽ ഉൾപ്പെട...
പെരിന്തൽമണ്ണയിലെ റേഷന്‍ കടയില്‍ പരിശോധന നടത്തി
Local

പെരിന്തൽമണ്ണയിലെ റേഷന്‍ കടയില്‍ പരിശോധന നടത്തി

Perinthalmanna RadioDate: 22-01-2023പെരിന്തൽമണ്ണ: പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തൽമണ്ണയിലെ റേഷന്‍ കടയിലാണ് പരിശോധന നടത്തിയത്. സ്റ്റോക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെയും വിതരണത്തിനായി വെച്ച മറ്റു വസ്തുക്കളുടെയും ഗുണനിലവാരം, ബില്ലിങ് ഉപകരണങ്ങളുടെ കാര്യക്ഷമത, പരാതി പുസ്തകം എന്നിവ പരിശോധിച്ചു. വിറ്റുവരവ് കണക്ക്, കടയില്‍ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു. ഭൗതിക സാഹചര്യങ്ങൾ, കുടി വെള്ളം, ഉപഭോക്താക്കൾക്കുള്ള ഇരിപ്പിടങ്ങൾ, സർക്കാർ അറിയിപ്പുകൾ, അടങ്ങിയ പോസ്റ്ററുകൾ, വൃത്തി എന്നിവ ഉറപ്പ് വരുത്തി.കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത...
റേഷൻ കാർഡുകൾ വർധിച്ചു; ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ
Local

റേഷൻ കാർഡുകൾ വർധിച്ചു; ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

Perinthalmanna RadioDate: 21-01-2023സംസ്ഥാനത്ത്‌ റേഷൻ കാർഡുകൾ ക്രമാതീതമായി വർധിച്ചപ്പോഴും ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ. ഇപ്പോൾ കിട്ടുന്ന ഭക്ഷ്യധാന്യം അപര്യാപ്‌തമാണെന്നിരിക്കെയാണ്‌ പിഎംജികെഎവൈ പദ്ധതി നിർത്തലാക്കിയത്‌. ഇതോടെ മാസം 77,400  ടൺ  ഭക്ഷ്യധാന്യമാണ്‌ കേരളത്തിന്‌ നഷ്ടം. സംസ്ഥാനത്ത്‌ 93,22,243 റേഷൻ കാർഡാണുള്ളത്‌. 2013ൽ ഭക്ഷ്യ ഭദ്രതാ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇത്‌ 81 ലക്ഷമായിരുന്നു. ഇപ്പോൾ 12 ലക്ഷത്തിന്റെ വർധന. ജനസംഖ്യ 3.51 കോടിയായും ഉയർന്നു. ഇതിന്‌ പുറമെ ലക്ഷക്കണക്കിന്‌ അതിഥി തൊഴിലാളികളുമുണ്ട്.കേരളത്തിന്‌ വർഷം 14.25 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് കേന്ദ്രം നൽകുന്നത്‌. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ 2020 ഏപ്രിൽ മുതൽ പിഎംജികെഎവൈ വിഹിതമായി  9,28,800 ടൺ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നു. കഴിഞ്ഞമാസം മുതൽ ഇത്‌ പൂർണമായും കേന്ദ്രം നിർത്തലാക്കി.സംസ...
റേഷൻ ഇ പോസ് പ്രശ്നം തുടരുന്നു; ഒടിപി ഇടപാടുകൾ 3 ലക്ഷം കവിഞ്ഞു
Kerala

റേഷൻ ഇ പോസ് പ്രശ്നം തുടരുന്നു; ഒടിപി ഇടപാടുകൾ 3 ലക്ഷം കവിഞ്ഞു

Perinthalmanna RadioDate: 17-01-2023റേഷൻ വിതരണത്തിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ പ്രശ്നങ്ങൾ തുടരുന്നതിന്റെ സൂചനയായി ഒടിപി ഇടപാടുകൾ വർധിക്കുന്നു. ഈ മാസം രണ്ടാഴ്ചയ്ക്കിടെ മൂന്നു ലക്ഷത്തിൽപരം പേർ ഒടിപി ഉപയോഗിച്ചാണ് റേഷൻ വാങ്ങിയത്. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ പോസ് മെഷീനിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിച്ച് ബയോ മെട്രിക് വിവര ശേഖരണം പരാജയപ്പെടുമ്പോൾ ഉള്ള ബദൽ വഴിയാണ് ഒടിപി. കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ആയ നാലക്ക നമ്പർ ഉപയോഗിച്ച് വിതരണം നടത്തുന്ന രീതിയാണിത്.ഈ മാസം ഇതു വരെ 19.76 ലക്ഷം പേർ റേഷൻ വാങ്ങിയതിൽ 3.10 ലക്ഷം പേർ ഒടിപി സംവിധാനം ഉപയോഗിച്ചു. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ. ഒടിപി ലഭിച്ച് റേഷൻ വാങ്ങാൻ ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. കേന്ദ്ര, സംസ്ഥാന റേഷൻ വിതരണത്തിന് പ്രത്...
അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചതിന് പിഴയായി ഈടാക്കിയത് 2.78 കോടി രൂപ
Local

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചതിന് പിഴയായി ഈടാക്കിയത് 2.78 കോടി രൂപ

Perinthalmanna RadioDate: 14-01-2023സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ കൈവശംവെച്ചതിന് പിഴയായി ഈടാക്കിയത് 2,78,83,024 രൂപ. 13,942 പരാതികളിലാണ് നടപടി.അനർഹമായി കാർഡ് കൈവശംവെച്ചവരുടെ പേരിൽ 2022 ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ എന്ന നടപടി തുടങ്ങിയത്. ഇവർക്ക് സ്വമേധയാ തിരിച്ചേൽപ്പിക്കാൻ പലതവണ അവസരം നൽകിയിരുന്നു. മുന്നറിയിപ്പ് പരിഗണിച്ച് തിരിച്ചേൽപ്പിച്ച 1,72,312 കാർഡുടമകൾ നടപടിയിൽനിന്ന് രക്ഷപ്പെട്ടു.ഓപ്പറേഷൻ യെല്ലോ തുടരാനാണ് പൊതുവിതരണ വകുപ്പിന്റെ തീരുമാനം. പൊതുജനങ്ങൾക്ക് പരാതി നൽകാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമുണ്ട്. 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ കൈമാറാം.വാങ്ങിയ ഭക്ഷ്യധാന്യത്തിന്‍റെ വില കണക്കാക്കിയാണ് പിഴയിടുന്നത്. കാർഡ് പൊതു വിഭാഗത്തിലേക്കു മാറ്റുകയും ചെയ്യും.----------------------------------------------പെരിന്തൽമണ്ണയി...
റേഷന്‍ കടയില്‍ പരിശോധന നടത്തി
Local

റേഷന്‍ കടയില്‍ പരിശോധന നടത്തി

Perinthalmanna RadioDate: 14-01-2023മലപ്പുറം: പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മലിലെ റേഷന്‍ കടയിലാണ് പരിശോധന നടത്തിയത്. സ്റ്റോക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെയും വിതരണത്തിനായി വെച്ച മറ്റു വസ്തുക്കളുടെയും ഗുണ നിലവാരം, ബില്ലിങ് ഉപകരണങ്ങളുടെ കാര്യക്ഷമത എന്നിവ പരിശോധിച്ചു. വിറ്റുവരവ് കണക്ക്, കടയില്‍ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത്തിന് കൈമാറും. താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി. പ്രദീപ്, എ സുല്‍ഫീക്കര്‍, സി റിജു, ജിതിന്‍ ജനാര്‍ദനന്‍ എന...
കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്‍റെ കമ്മിഷന്‍ ലഭിക്കാതെ റേഷന്‍ വ്യാപാരികള്‍
Kerala

കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്‍റെ കമ്മിഷന്‍ ലഭിക്കാതെ റേഷന്‍ വ്യാപാരികള്‍

Perinthalmanna RadioDate: 11-01-2023കോവിഡ് കാലത്ത് മുടങ്ങാതെ കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍തുക പോലും റേഷന്‍വ്യാപാരികള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍. കോടതിവിധിയുണ്ടായിട്ടും കുടിശികതുക നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് റേഷന്‍വ്യാപാരികള്‍ ആരോപിക്കുന്നു. റേഷന്‍മേഖല പ്രതിസന്ധിയിലായിട്ടും കൂടുതല്‍ സാമ്പത്തീക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതിനെതിരെ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികള്‍.  53 കോടിരൂപയാണ് 2020ല്‍ കിറ്റ് വിതരണം ചെയ്ത ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കിട്ടാനുള്ളത്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങള...
ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് പിൻവലിച്ചു; നാളെ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു
Kerala

ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് പിൻവലിച്ചു; നാളെ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു

Perinthalmanna RadioDate: 02-01-2023ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം നീട്ടിയത് പിൻവലിക്കേണ്ടി വന്നതെന്നു മന്ത്രി വിശദീകരിച്ചു. ചൊവ്വാഴ്ച റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു.അതേസമയം, കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിക്കാനാണ് നാളെ കടകൾക്ക് അവധി പ്രഖ്യാപിച്ചത്.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ...