വേങ്ങൂർ- കാഞ്ഞിരംപാറ റോഡ് നവീകരണത്തിന് എതിരെ പരാതി
Perinthalmanna RadioDate: 01-04-2023മേലാറ്റൂർ: മലപ്പുറം -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വേങ്ങൂർ-കാഞ്ഞിരംപാറ റോഡിൽ നടക്കുന്ന നവീകരണ പ്രവൃത്തിക്കെതിരേ വ്യാപക പരാതി. രണ്ടുദിവസം മുൻപാണ് ടാറിങ് തുടങ്ങിയത്. കഴിഞ്ഞദിവസം മഴപെയ്തതോടെ പലയിടത്തും ടാറിങ് പൊളിഞ്ഞു പോരുന്നതായാണ് പ്രധാന പരാതി. കൈകൊണ്ട് പൊട്ടിച്ചാൽപ്പോലും പൊടിഞ്ഞുപോരുന്ന നിലയിലാണ് ടാറിങ് എന്നും നാട്ടുകാർ പറയുന്നു.പണിയുടെ ഭാഗമായി മണ്ണുമാന്തി യന്ത്രംകൊണ്ട് പഴയ റോഡ് പൊളിച്ചു നീക്കിയപ്പോൾ ഓവുപാലങ്ങൾക്ക് ബലക്ഷയം സംഭവിച്ചതായും പരാതിയുണ്ട്.വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നാട്ടൊരുമ പൗരാവകാശസമിതിയും നാട്ടുകാരും കളക്ടർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ‘ഗ്രാമീൺ സഡക്ക് യോജന’ പദ്ധതിപ്രകാരം അനുവദിച്ച മൂന്നു കോടിയിലധികം രൂപ ചെലവഴിച്ചാണ് 4.77 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ആധുനികരീതിയിൽ നവീകരിക...


