ഉച്ചഭക്ഷണത്തിന് ഫണ്ടില്ല; സ്‌കൂൾ അധികൃതർ പ്രതിസന്ധിയിൽ
Perinthalmanna RadioDate: 06-06-2023മലപ്പുറം: പുതിയ അദ്ധ്യയന വർഷത്തിലും ഉച്ചഭക്ഷണത്തിന്റെ തുക കുടിശ്ശികയായി തുടരുന്നത് സ്‌കൂൾ അധികൃതരെ പ്രതിസന്ധിയിലാക്കുന്നു. മാർച്ചിലെ തുക ഇപ്പോഴും സ്‌കൂളുകൾക്ക് അനുവദിച്ചിട്ടില്ല. കഴിഞ്ഞ അദ്ധ്യയന വർഷം പലപ്പോഴും അതത് മാസങ്ങളിൽ അനുവദിക്കേണ്ട തുക കുടിശ്ശികയായിട്ടുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഫണ്ട് മുടങ്ങിയിരുന്നു. പിന്നീട് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള തുക രണ്ടു ഗഡുക്കളായി അനുവദിച്ചു. മാർച്ചിലെ തുക എന്ന് അനുവദിക്കുമെന്നതിൽ വ്യക്തതയില്ല.കഴിഞ്ഞ അദ്ധ്യയന വർഷത്തിന് മുമ്പുവരെ ഉച്ചഭക്ഷണ തുക സർക്കാർ മുൻകൂറായി നൽകിയിരുന്നു. എന്നാൽ അടുത്തിടെയായി ഇതു ലഭിക്കുന്നില്ല. ഇതോടൊപ്പം തുക വലിയ രീതിയിൽ കുടിശ്ശികയാവുന്നത് പദ്ധതിയുടെ ചുമതലക്കാരായ പ്രധാനാദ്ധ്യാപകർക്ക് തലവേദനയായിട്ടുണ്ട്. ഇനിയും മുൻവർഷങ്ങളിലേതു പോലെ മുന്നോട്ടുപോവാനാവില്ലെന്ന നില...










