ഉച്ചഭക്ഷണപദ്ധതിക്ക് സർക്കാർ 35.48 കോടി രൂപ അനുവദിച്ചു
Perinthalmanna RadioDate: 18-03-2023സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിവഴി കടക്കെണിയിലായ പ്രഥമാധ്യാപകർക്ക് താത്കാലിക ആശ്വാസം. കഴിഞ്ഞ ഡിസംബർ മാസത്തെ ചെലവിലേക്കായി 35.48 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. 17 പ്രവൃത്തിദിനങ്ങൾ കണക്കാക്കിയാണ് തുക അനുവദിച്ചത്. തുക ഉടൻ അക്കൗണ്ടുവഴി വിതരണംചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശംനൽകി.സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി ചെലവഴിച്ച തുക മൂന്നുbമാസമായി നൽകാത്തതിനാൽ പ്രഥമാധ്യാപകർ കടക്കെണിയിലായതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. കടം വീട്ടാൻ മഞ്ചേരിയിലെ ഒരു സ്‌കൂൾ അധ്യാപകൻ സഹ പ്രവർത്തകയുടെ സ്വർണമാല ബാങ്കിൽ പണയംവെച്ച സംഭവവും ഇതൊടൊപ്പം പുറത്തു കൊണ്ടുവന്നു. തുടർന്നാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.പാചകത്തൊഴിലാളികളുടെ മുടങ്ങിക്കിടന്ന രണ്ടുമാസത്തെ ശമ്പളത്തുകയും സർക്കാർ അനുവദിച്ചു. മൂന്നുമാസമായി അയ്യായിരം രൂപ മാത്രമാണ് ഇവർക്കു നൽകിയത്....









