Tag: Kerala

ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
Kerala, Latest, Local

ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

Perinthalmanna RadioDate:05-11-2022മലപ്പുറം: പാണ്ടിക്കാട് ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. അമ്പലക്കള്ളി സ്വദേശി ഫഷാനയെയാണ് ഭർത്താവ് ഷാനവാസ് ആക്രമിച്ചത്. കുടുബ പ്രശ്‌നമാണ് ഷാനവാസിനെ ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് ഫഷാനയുടെ വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഫഷാനയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ഫഷാന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റു. ശരീരത്തിന്റെ ഏതാണ്ട് 65 ശതമാനത്തോളം ഫഷാനയ്ക്ക് പൊള്ളലേറ്റതായാണ് വിവരം. മുഖത്തും മറ്റു ശരീരഭാഗ...
നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ
Kerala, Latest, Local

നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ

Perinthalmanna RadioDate: 01-11-2022സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ ഇറക്കി.ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരപരിധിയിലുള്ള സർക്കാർ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതൽ 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകൾക്കു ബാധകമാക്കിയത്. ഭാവിയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാൽ ആ പ്രദേശത്തെ സർക്കാർ ഓഫിസുകൾക്കും ഈ സമയം ബാധകമായിരിക്കും. ...
മഞ്ചേരിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവവ് മരിച്ചു
Kerala, Local

മഞ്ചേരിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവവ് മരിച്ചു

Perinthalmanna RadioDate :20-01-2022മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ പിക്കപ് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേരി പുല്ലൂര്‍ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകന്‍ നൂറുദ്ദീന്‍(20) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. മഞ്ചേരില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദ്ധീന്റെ ബൈക്കില്‍ എതിരേ വന്ന പിക്കപ് ഇടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഉമ്മുസല്‍മ. സഹോദരങ്ങള്‍: മുഹമ്മദ് സാബിത്ത്, അര്‍ശദ്.---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകൾ; നടപടിയുമായി വാഹന വകുപ്പ്
Kerala

നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസുകൾ; നടപടിയുമായി വാഹന വകുപ്പ്

മലപ്പുറം: കണ്ണ്‌ തുളച്ചുകയറുന്ന പ്രകാശവും കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളുമായി സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടിയെടുത്ത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.സ്‌പീഡ് ഗവേണർ വിച്ഛേദിച്ച് സർവീസ് നടത്തിയ നാലു ബസുകൾക്കെതിരേയും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, മൾട്ടികളർ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച 10 ബസുകൾക്കെതിരേയും എയർഹോൺ ഉപയോഗിച്ച ഒരു ബസിനെതിരേയും ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നടപടി സ്വീകരിച്ചു. ഇവരിൽനിന്ന് 37,750 രൂപ പിഴ ഇൗടാക്കി.മൂന്നുദിവസം മുൻപാണ് ജില്ലയിൽ പരിശോധന ആരംഭിച്ചതെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് ഒ. പ്രമോദ്‌കുമാർ പറഞ്ഞു. എം.വി.ഐ. പി.കെ. മുഹമ്മദ്ഷഫീഖ്, എ.എം.വി.ഐ.മാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, പി. ബോണി, കെ.ആർ. ഹരിലാൽ, വി. വിജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ...