ജിദ്ദ-കോഴിക്കോട് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്, ഗവര്‍ണറുടെ വിമാനം വഴിതിരിച്ചു വിട്ടു
Perinthalmanna RadioDate:02-12-2022കൊച്ചി: ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് ഇറങ്ങാന്‍ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.നിലവില്‍ യാത്രിക്കാരെല്ലാം സൂരക്ഷിതരാണ്. അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജീവനക്കാരടക്കം 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ നല്‍കിയ ജാഗ്രത നിര്‍ദേശം പിന്‍വലിച്ചു.ഒന്നില്‍ കൂടുതല്‍ തവണ വിമാനം കോഴിക്കോട് നിലത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.തുടര്‍ന്ന് വൈകീട്ട് ആറരയോടെ കൊച്ചി വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആശ...

