Tag: Kochu Preman

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
Kerala, Local

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

Perinthalmanna RadioDate: 03-12-2022പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഏഴുനിറങ്ങള്‍ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തിരുവനന്തപുരം സംഘ ചേതനയുള്‍പ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഹാസ്യ വേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമന്‍ ഏറെ ശ്രദ്ധേയനായത്. ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായി വേഷങ്ങളില്‍ അഭിനയിച്ചു. ദില്ലിവാല രാജകുമാരന്‍, തിളക്കം, പട്ടാഭിഷേകം, ഓര്‍ഡിനറി, മായാമോഹിനി, കല്യാണരാമന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം. ...