കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
Perinthalmanna RadioDate: 17-05-2023പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം സെന്ററിൽ നഗര വനം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പ്രവേശന കവാടം താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോഫിയ ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ നഫീസാ ഗഫൂർ, കാളികാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി വിനു, കരുവാരക്കുണ്ട് ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സഞ്ചയ് കുമാർ, ഐപി എസ് എഫ് ഒ മാരായ അൽത്താഫ്, നൗഷാദ്, കൊടികുത്തിമല വന സംരക്ഷണ സമിതി സെക്രട്ടറി എസ് സനൽ കുമാർ, പ്രസിഡന്റ് സൈയ്തു മുഹമ്മദ് എ കെ, കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാ...

