കടുത്ത വേനലിലും തണുപ്പ്; കൊടികുത്തിമലയിലേക്ക് സഞ്ചാരികളുടെ തിരക്ക്
Perinthalmanna RadioDate: 19-04-2023പെരിന്തൽമണ്ണ: മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടുകുത്തിമല തുറന്നതോടെ സഞ്ചാരികളുടെ തിരക്കും വർധിച്ചു. അവധിയായതോടെ നിരവധിപേരാണ് ഈ മനോഹരയിടത്തേക്കു എത്തിച്ചേരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ കൊടികുത്തിമലയുടെ പ്രകൃതിസൗന്ദര്യവും കുളിരും നുകരാന്‍ എത്തുമെന്നാണ് നിഗമനം. കുറഞ്ഞ ചെലവിൽ കുടുംബവുമൊത്തു ഒഴിവ് ദിനം ആഘോഷമാക്കാൻ മികച്ച ഇടങ്ങളിൽ ഒന്നാണ് ഈ ഹിൽസ്റ്റേഷൻ.*കടുത്ത വേനലിലും തണുപ്പ്*മലപ്പുറം ജില്ലയിയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൊടികുത്തിമല. മലപ്പുറത്തിന്റെ മിനി ഊട്ടി എന്നും ഇവിടം അറിയപ്പെടുന്നു. വെട്ടത്തൂർ, താഴേക്കോട് ഗ്രാമങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് മലയുടെ സ്ഥാനം. അതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും തണുപ്പുള്ള പ്രദേശമാണിത്. സമീപ ജില്ലയായ പാലക്കാട് നിന...










