Tag: Koode

കൂടെ വനിതാ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ നിരാലംബരായ കുടുംബത്തിന് വീട് ഒരുങ്ങി
Local

കൂടെ വനിതാ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ നിരാലംബരായ കുടുംബത്തിന് വീട് ഒരുങ്ങി

Perinthalmanna RadioDate: 09-01-2023പെരിന്തൽമണ്ണ: പേര് അന്വർഥമാക്കുന്ന ‘കൂടെ’ വനിതാ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ നിരാലംബരായ ഒരു കുടുംബത്തിന് വീടൊരുങ്ങി. നാല് വനിതകൾ മാത്രമുള്ള കുടുംബം അടച്ചു പൂട്ടിക്കിടക്കാൻ ഒരു വാതിൽ പോലുമില്ലാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്. പെരിന്തൽമണ്ണ ഒലിങ്കര താഴെവെട്ടിയിൽ തൈക്കോട്ടിൽ ഖദീജയും രണ്ട് പെൺമക്കളും അവരിലൊരാളുടെ മകളുമാണ് സുരക്ഷിതത്വമില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്നത്. പാർക്കിൻസൺ ബാധിതയാണ് എഴുപതുകാരിയായ ഖദീജ.തികച്ചും അരക്ഷിതമായ ചുറ്റുപാടുകളോട് പോരാടി കഴിഞ്ഞിരുന്ന കുടുംബത്തിന് നിയമസഹായം നൽകുന്നതിനായാണ് മാസങ്ങൾക്കു മുൻപ് ‘കൂടെ’ ഭാരവാഹികളെത്തുന്നത്. സെക്രട്ടറി അഡ്വ. ഇന്ദിര നായരുടെയും പ്രസിഡന്റ് ഡോ. ഫെബീന സീതിയുടെയും നേതൃത്വത്തിലെത്തിയ സംഘം വീടും പരിസരവും നിരീക്ഷിച്ചു. സ്ത്രീകൾ മാത്രമുള്ള വീടിന് അടച്ചുറപ്പുള്ള ശൗചാലയം നിർമിച്ചുനൽകിയാലെന്തെന്ന ചിന്ത ഒടു...