പെരുന്നാൾ കഴിഞ്ഞിട്ടും തിരക്കൊഴിയാതെ കോട്ടക്കുന്ന്
Perinthalmanna RadioDate: 25-04-2023മലപ്പുറം: കാറ്റുകൊണ്ട് ഇത്തിരി നേരം സൊറ പറഞ്ഞിരിക്കാൻ കോട്ടക്കുന്നിലേക്ക് എത്തുന്നവരുടെ തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. പെരുന്നാൾ കഴിഞ്ഞിട്ടും തിരക്കൊഴിയുന്നില്ല.പെരുന്നാളിനൊപ്പം വേനലവധിക്കാലംകൂടി ആഘോഷിക്കാനാണ് ആളുകൾ കൂട്ടമായെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പതിനയ്യായിരത്തോളം പേരാണ് കോട്ടക്കുന്നിലെത്തിയത്. പെരുന്നാൾ ശനിയാഴ്ചയായിരുന്നെങ്കിലും ഞായറാഴ്ചയും നഗരത്തെയാകെ വീർപ്പുമുട്ടിക്കുന്നതരത്തിലായിരുന്നു തിരക്ക്. തിങ്കളാഴ്ചയും തിരക്കിന് കുറവില്ല.ഗെയിം സോൺ, ബലൂൺ പാർക്ക്, ഫൺ പാർക്ക്, സൈക്കിൾ ട്രാക്ക് തുടങ്ങി കുട്ടികൾക്കായുള്ള പ്രത്യേക സംവിധാനങ്ങൾ കോട്ടക്കുന്നിലുണ്ട്. മിറാക്കിൾ ഗാർഡനാണ് കോട്ടക്കുന്നിലെ മറ്റൊരു കാഴ്ച. പൂക്കളും പൂമ്പാറ്റകളും മരമനുഷ്യനും മരുഭൂമിയുമെല്ലാം ഒരുക്കിയിട്ടുണ്ട്. പോരാത്തതിന് മലബാറിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി കുടില...

