കൊണ്ടോട്ടിയിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു
Perinthalmanna RadioDate: 16-11-2022കൊണ്ടോട്ടി: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ തീർത്തും തകർന്നടിഞ്ഞ കൊണ്ടോട്ടി പതിനേഴാം മൈലിൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി. ദേശീയ പാത ഇന്റർലോക്ക് കട്ടകൾ പതിച്ചാണ് നവികരിക്കുന്നത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് നവീകരണം. അഴുക്കു ചാലോട് കൂടി 60 മീറ്റർ നീളത്തിൽ ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിന് 26.53 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി കൊണ്ടോട്ടി വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. നേരത്തേ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പ്രവൃത്തികൾ രാത്രി 10ന് ശേഷം ആക്കിയത് യാത്രക്കാരെ ആശയ കുഴപ്പത്തിലാക്കി.നിരന്തരമായുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന റോഡ് വെള്ളക്കെട്ടിനെ അതി ജീവിക്കുന്ന വിധത്തിലാണ് പുനരുദ്ധരിക്കുന്നത്. റോഡിന്റെ ഒരു വശത്തെ പ്രവൃത്തികൾ ആദ്യം പൂർത്തിയാക്കിയ ശേഷമായിരിക്കും മറു വശത്തെ പ്രവൃത്തികൾ. ...